പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയ പള്ളുരുത്തി സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി എംഎല്‍എ റോഡില്‍ കണ്ടത്തിപ്പറന്പ് വീട്ടില്‍ സിനി (26) യെയാണ് പള്ളുരുത്തി പോലീസ് അറസ്റ്റുചെയ്തത്. വസ്ത്രം മാറുകയായിരുന്ന പെണ്‍കുട്ടിയുടെ നഗ്ന വീഡിയോ സിനി മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും പിന്നീട് ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയുമായിരുന്നു. വഴങ്ങാതിരുന്ന പെണ്‍കുട്ടിയെ മര്‍ദിച്ച് വിവസ്ത്രയാക്കിയാണ് പീഡിപ്പിച്ചത്. പീഡിപ്പിക്കുന്ന ദൃശ്യം പകര്‍ത്തിയ ശേഷം അത് കാണിച്ച് നിരന്തരം പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
അതേസമയം, സ്വഭാവൈകൃതത്തിന് അടിമയായിരുന്ന സിനി സമീപത്തുള്ള വീടുകളിലെ ആണ്‍കുട്ടികളെയും ലൈംഗികചൂഷണത്തിന് ഇരയാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സമീപവീടുകളിലെ മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയത്ത് വീട്ടിലെത്തുന്ന സിനി മൊബൈലും മറ്റും കാണിച്ചായിരുന്നു ആണ്‍കുട്ടികളെ ആകര്‍ഷിച്ചിരുന്നത്. സിനിയുടെ പ്രവര്‍ത്തിയില്‍ സംശയം തോന്നിയ അയല്‍ക്കാര്‍ ഇവരെ നിരീക്ഷിക്കാനും തുടങ്ങിയിരുന്നു. സിനി കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാര്‍ ഇവരെ ശാസിക്കുകയും മേലില്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നതായാണ് വിവരം.
ചെറിയ പെണ്‍കുട്ടികളായിരുന്നു പ്രധാനമായും സിനിയുടെ ഇരകള്‍. പുരുഷനെന്ന വ്യാജേന പെണ്‍കുട്ടിയുമായി അടുത്ത ശേഷം പ്രലോഭിപ്പിച്ച് നഗ്ന ചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പെണ്‍കുട്ടികള്‍ എതിര്‍ക്കുമ്പോള്‍ മൊബൈല്‍ ഫോണിലെടുത്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തു. ഭയന്നുപോകുന്ന കുട്ടികളെ വീണ്ടും പീഡനത്തിന് ഇരയാക്കും.
ഇപ്പോള്‍ സിനി അറസ്റ്റിലാകാന്‍ കാരണം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുട്ടിയെ ശ്രദ്ധിച്ചതിലൂടെയാണ്. വളരെ പ്രസന്നവതിയായ പെണ്‍കുട്ടിയില്‍ അടുത്തിടെ കാര്യമായ മാറ്റം ഉണ്ടായിരുന്നു. ഈ മാറ്റങ്ങള്‍ ശ്രദ്ധിച്ച മാതാപിതാക്കള്‍ ബാഗ് പരിശോധിച്ചപ്പോള്‍ സനീഷ് എന്ന പേരില്‍ സിനി കുട്ടിക്കു നല്കിയ പ്രണയ ലേഖനങ്ങള്‍ കണ്ടെത്തി. തുടര്‍ന്നു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടാണ് പെണ്‍കുട്ടി പീഡന വിവരം പറഞ്ഞത്. കുട്ടിയില്‍ നിന്ന് വിവരം ചോദിച്ചറിഞ്ഞ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പ്രതിയില്‍നിന്ന് ദൃശ്യങ്ങള്‍ റിക്കാര്‍ഡ് ചെയ്ത മൊബൈല്‍ ഫോണ്‍, സിംകാര്‍ഡുകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്.