അത്തിക്കയം: മടന്തമണ്‍ മമ്മരപ്പള്ളിൽ സിൻജോമോന്റെ (21) ദുരൂഹമരണവുമായി ബന്ധപ്പെട്ട പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. മൃതദേഹത്തിൽ മുറിവുകളും ക്ഷതങ്ങളുമായി 13 ഓളം അടയാളങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ശ്വാസകോശത്തിൽ നിറഞ്ഞ വെള്ളവും ചെളിയുമാണ് മരണകാരണമായി ചൂണ്ടിക്കാട്ടുന്നതെന്ന് വടശേരിക്കര സിഐ പറഞ്ഞു.
ബൈക്കിൽ സഞ്ചരിക്കവേ അപകടമുണ്ടായതായും കുളത്തിലിറങ്ങി മുഖം കഴുകാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീണ് മരണം സംഭവിച്ചതാകാമെന്നുമാണ് പോലീസ് നിഗമനം. എന്നാൽ ബന്ധുക്കളും നാട്ടുകാരും ഇത് വിശ്വസിക്കുന്നില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ കേസ് സിബിഐയ്ക്കോ ക്രൈെംബ്രാഞ്ചിനോ വിടണമെന്ന് ആക്ഷൻ കൗണ്‍സിൽ കണ്‍വീനർ കെ.എസ്. ഫിലിപ്പ് ആവശ്യപ്പെട്ടു