സ്വർണക്കടത്ത് പ്രതിയോടൊപ്പം സെൽഫി!പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെതിരേ യൂത്ത് കോൺഗ്രസ് പ്ര​തി​ഷേ​ധം

വ​ട​ക്കാ​ഞ്ചേ​രി: സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ​പ്പെ​ട്ട പ്ര​തി അ​ർ​ജു​ൻ ആ​യ​ങ്കി​യു​മാ​യി ചേ​ല​ക്ക​ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​ലീ​ലി​ന്‍റെ ബ​ന്ധം പോ​ലീ​സും ഇ​ഡി​യും അ​നേ്വ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ചേ​ല​ക്ക​ര​ മ​ണ്ഡ​ലം ക​മ്മി​റ്റി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്തി.

യൂ​ത്ത്കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എ​ൻ. വൈ​ശാ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​കെ. ശ്രീ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി ഇ. ​വേ​ണു​ഗോ​പാ​ല​മേ​നോ​ൻ, ഒ​ബി​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ടി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ചെ​റി​യാ​ൻ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ സൂ​ര്യ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​സി. മ​ണി​ക​ണ്ഠ​ൻ, സു​ബ്ര​ഹ്മ​ണ്യ​ൻ വ​ട​ക്കി​ല്ലം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മോ​ജി​ത്ത്, അ​ജി​ത്ത്, സ​തീ​ഷ് മു​ള്ള​ക്ക​ൽ, എ.​കെ. ​അ​ഷ്റ​ഫ്, ഷി​ജി​ത്ത്, മ​നോ​ജ് കോ​മ​ത്ത്, എ. ​അ​സ​നാ​ർ തു​ട​ങ്ങി​യ​വ​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment