നടന് വിനായകന്റെ പരാമര്‍ശം കേരളത്തില്‍ കൊണ്ടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
തനിക്കു സെക്സ് ചെയ്യാന്‍ തോന്നുന്ന സ്ത്രീകളോടു തുറന്നു ചോദിക്കുമെന്നും അതാണ് മീടു എങ്കില്‍ ഇനിയും ആവര്‍ത്തിക്കുമെന്നുമായിരുന്നു വിനായകന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
നിരവധി പേര് വിനായകനെതിരേ രംഗത്തു വന്നിരുന്നു. ചിലരാകട്ടെ വിനായകനെ പിന്തുണച്ചു ം സംസാരിക്കുന്നുണ്ട്്.
വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിന്‍സി അനില്‍ എന്ന യുവതി.
അയാള്‍ വളര്‍ന്നു വന്ന സാഹചര്യത്തില്‍ നിന്നു കൊണ്ട് അയാളില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാന്‍ ഇല്ലാത്തത് കൊണ്ട് ഞാന്‍ അയാളെ വിമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല എന്ന് സിന്‍സി പറയുന്നു.
സിന്‍സിയുടെ കുറിപ്പ് ഇങ്ങനെ…
മാധ്യമപ്രവര്‍ത്തകയെ കൈ ചൂണ്ടി കാണിച്ചു ‘ എനിക്ക് ആ സ്ത്രീയുമായി സെക്സ് ചെയ്യാന്‍ തോന്നിയാല്‍ ഞാന്‍ അതവരോട് പോയി ചോദിക്കും ‘ എന്ന് വിനായകന് പറഞ്ഞു വച്ചത് മറ്റൊന്നുമല്ല…
ആ സ്ത്രീയെന്നത് എനിക്കും എന്റെ പുരുഷ വര്‍ഗ്ഗത്തിനും ഭോഗിക്കാന്‍ മാത്രമാണ് എന്നുള്ള തീരെ സംസ്കാരം ഇല്ലാത്ത ചിന്ത തന്നെയാണ്..
അയാള്‍ വളര്‍ന്നു വന്ന സാഹചര്യത്തില്‍ നിന്നു കൊണ്ട് അയാളില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാന്‍ ഇല്ലാത്തത് കൊണ്ട് ഞാന്‍ അയാളെ വിമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല(അതിനര്‍ത്ഥം അയാളുടെ ജാതിയും മതവും മോശമാണെന്നല്ല).
എല്ലാവര്ക്കും നല്ല സാഹചര്യങ്ങള്‍ ഉണ്ടാകില്ല… ഞാനും വളരെ മെച്ചപ്പെട്ട സാഹചര്യത്തില്‍ അല്ല ജനിച്ചതും വളര്‍ന്നതും…
അതിന്റെതായ കുറവുകള്‍ എല്ലാ മനുഷ്യരെയും പോലെ എന്നിലുമുണ്ട്…
വളര്‍ന്നു വരുമ്പോള്‍ നമ്മള് തന്നെ നമ്മളിലെ പോരായ്മകളെ കണ്ടെത്തുകയും പക്വത ഇല്ലാത്ത ചിന്തകളെ തിരുത്തുകയും ചെയ്യും…
വിനായകന് മീ ടൂ ക്യാമ്പയിന് എന്താണെന്നു പോലും അറിയില്ല എന്നാണ് അയാളുടെ വാക്കുകളില്‍ നിന്നും മനസിലായത്…
അയാളുടെ ചിന്ത ഇവിടുത്തെ 80% പുരുഷന്മാരിലും കുറച്ചു ശതമാനം സ്ത്രീകളിലും കാണപ്പെടുന്ന ചിന്ത തന്നെയാണ്…
രണ്ടു പേര്‍ക്ക് സന്തോഷമില്ലാതെ അല്ലെങ്കില്‍ സമ്മതമില്ലാതെ സെക്സ് ചെയ്യുന്നത് അത് ഭാര്യഭര്ത്താക്കന്മാര് ആണെങ്ങ്കില്‍ പോലും അതിനെ റേപ്പ് എന്ന് വിളിക്കാന്‍ ആണ് എനിക്ക് ഇഷ്ടം…
അതായതു കളി എന്നത് വിനായകന് പറഞ്ഞത് പോലെ ചോദിച്ചു വാങ്ങേണ്ട ഒന്നല്ല എന്നത് തന്നെയാണ് എന്റെ അഭിപ്രായം…
പൊതുവിടങ്ങളില്‍ പോലും ചില ആളുകള്‍ സ്ത്രീകള്‍ക്ക് നേരെ നടത്തുന്ന അതിക്രമങ്ങള്‍ വച്ചു നോക്കുമ്പോള്‍ അയാള്‍ ആ സ്ത്രീയോട് സെക്സ് ചോദിക്കും എന്ന് പറഞ്ഞതിനെ എതിര്‍ക്കുന്നില്ല…തമ്മില്‍ ഭേദം തൊമ്മന് എന്നാണല്ലോ??
എനിക്ക് വാട്സ്ആപ് ല്‍ contact ഉണ്ടായിരുന്നൊരു പ്രമുഖ നടന് രാത്രി കാലങ്ങളില്‍ പഴം തൊലി ഉരിഞ്ഞു നില്ക്കുന്ന ഇമോജി അയച്ചിട്ട് ഇന്നും ബ്ലോക്കാപ്പീസില്‍ തുടരുന്നുണ്ട്…
ചിലരുടെ വിചാരം പ്രത്യേകിച്ച് സെലിബ്രിറ്റി status ല്‍ നില്ക്കുന്ന (എല്ലാവരും അല്ല )സ്ത്രീകള്‍ അവര്‍ അങ്ങോട്ട് ചോദിക്കുമ്പോഴേക്കും സെക്സ് ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണ് എന്നാണ്…
അങ്ങനെ ഉള്ളവരും ഉണ്ടാകാം…സെക്സ് തരുമോ ന്നു ചോദിക്കാന്‍ ചെല്ലുമ്പോള്‍ ആളെ കുറിച്ച് അല്പമെങ്കിലും ധാരണ ഉണ്ടായിട്ടു ചെല്ലുന്നതാകും ബുദ്ധി…
സ്ത്രീകളെ സ്ത്രീകള്‍ ആയിട്ട് മാത്രം കാണാതെ വ്യക്തികള്‍ ആയിട്ട് കാണുന്ന ഒരു കിനാശേരി ആണ് എന്റെ സ്വപ്നം…
കാലം കുറെ മുന്നോട്ട് പോയി…പെണ്ണുങ്ങള് ഒന്നും പഴയ പെണ്ണുങ്ങള് അല്ലെന്നേ… വിനായകന്മാര് ജാഗ്രതൈ
വിനായകനെ അതിഭീകരമായി ന്യായീകരിക്കുന്ന പുരുഷന്മാരോടാണ്…
നിങ്ങളുടെ വീട്ടിലെ… ഭാര്യയോ.. മകളോ.. പെങ്ങളോ.. കാമുകിയോ…???
ആരോടെങ്കിലും വിനായകന് ഈ ചോദ്യം ചോദിച്ചാല്‍ ആ ചോദ്യം (ഒരു കളി തരുമോ ??)നിങ്ങളെ അലോസരപ്പെടുത്തുമോ ഇല്ലയോ??
വെറുത്യേ ഒന്ന് അറിയാന്‍ ആണ്