ഡമാസ്കസ്: സിറിയയിലെ സർക്കാർ അനുകൂല പോരാളികളും ന്യൂനപക്ഷ ഡ്രൂസ് വിഭാഗവും തമ്മിലുണ്ടായ വെടിവയ്പിൽ 13 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്കു പരിക്കേറ്റു.
ഡമാസ്കസ് നഗരത്തിന്റെ പ്രാന്തപ്രദേശമായ ജറാമനയിൽ കഴിഞ്ഞ ദിവസമാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. പ്രവാചകൻ മുഹമ്മദിനെ വിമർശിക്കുന്ന ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് വൻ അക്രമങ്ങളിലും വെടിവയ്പിലും കലാശിക്കുകയായിരുന്നു.