സ​ജീ​ഷും മ​ക്ക​ളും പു​തു​ജീ​വി​ത​ത്തി​ലേ​ക്ക് ! സി​സ്റ്റ​ര്‍ ലി​നി​യു​ടെ ഭ​ര്‍​ത്താ​വ് വി​വാ​ഹി​ത​നാ​കു​ന്നു; വ​ധു കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​നി…

നി​പ്പാ വൈ​റ​സ് വ്യാ​പ​ന സ​മ​യ​ത്ത് കേ​ര​ള​ത്തെ ക​ണ്ണീ​രി​ലാ​ഴ്ത്തി ക​ട​ന്നു പോ​യ സി​സ്റ്റ​ര്‍ ലി​നി​യു​ടെ ഭ​ര്‍​ത്താ​വും കു​ട്ടി​ക​ളും പു​തി​യ കു​ടും​ബ​ജീ​വി​ത​ത്തി​ലേ​ക്ക്.

മ​ക്ക​ളെ​യും ഭ​ര്‍​ത്താ​വി​നെ​യും ത​നി​ച്ചാ​ക്കി ലി​നി​യെ നി​പ്പ വൈ​റ​സ് കൊ​ണ്ടു​പോ​യ​പ്പോ​ള്‍ കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി ലി​നി​യു​ടെ കു​ടും​ബ​ത്തി​നൊ​പ്പം നി​ന്നു.

പി​ന്നീ​ട് ഫേ​സ്ബു​ക്ക് കു​റി​പ്പു​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ള്‍ ലി​നി​യെ ഓ​ര്‍​ത്തു. ഇ​പ്പോ​ഴി​താ ലി​നി​യു​ടെ മ​ക്ക​ള്‍​ക്ക് പു​തി​യ അ​മ്മ​യെ ല​ഭി​ക്കാ​ന്‍ പോ​വു​ക​യാ​ണ്.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ ലി​നി​യു​ടെ ഭ​ര്‍​ത്താ​വ് സ​ജീ​ഷ് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

‘ഞാ​നും മ​ക്ക​ളും പു​തി​യ ഒ​രു ജീ​വി​ത​ത്തി​ലേ​ക്ക് കാ​ലെ​ടു​ത്ത് വെ​യ്ക്കു​ക​യാ​ണ്. റി​തു​ലി​നും സി​ദ്ധാ​ര്‍​ത്ഥി​നും ഇ​നി അ​മ്മ​യും ചേ​ച്ചി​യു​മാ​യി ഇ​വ​രും കൂ​ടെ ഉ​ണ്ടാ​കും. ഈ ​വ​രു​ന്ന ഓ​ഗ​സ്റ്റ് 29 ന് ​വ​ട​ക​ര ലോ​ക​നാ​ര്‍ കാ​വ് ക്ഷേ​ത്ര​ത്തി​ല്‍ വെ​ച്ച് വി​വാ​ഹി​ത​രാ​വു​ക​യാ​ണ്. ഇ​തു​വ​രെ നി​ങ്ങ​ള്‍ ന​ല്‍​കി​യ എ​ല്ലാ ക​രു​ത​ലും സ്നേ​ഹ​വും കൂ​ടെ ത​ന്നെ വേ​ണം’- സ​ജീ​ഷ് ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​നി പ്ര​തി​ഭ​യാ​ണ് വ​ധു.​പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യി​രി​ക്കു​മ്പോ​ഴാ​ണ് നി​പ്പ​യു​ടെ രൂ​പ​ത്തി​ല്‍ മ​ര​ണം ലി​നി​യെ ക​വ​ര്‍​ന്നെ​ടു​ത്ത​ത്.

നി​പ്പ ബാ​ധി​ത​രെ മ​റ്റൊ​ന്നും നോ​ക്കാ​തെ ശു​ശ്രൂ​ഷി​ച്ചാ​ണ് ലി​നി മ​ര​ണ​ത്തി​ലേ​ക്ക് പോ​യ​ത്. അ​ന്ന് ആ​ശു​പ​ത്രി​കി​ട​ക്ക​യി​ല്‍ കി​ട​ന്നു​കൊ​ണ്ട് ലി​നി എ​ഴു​തി​യ ക​ത്ത് അ​ന്ന് ഏ​റെ ഹൃ​ദ​യ​സ്പ​ര്‍​ശി​യാ​യി​രു​ന്നു.

‘സ​ജീ​ഷേ​ട്ടാ, ഞാ​ന്‍ പോ​കു​ക​യാ​ണ്, ന​മ്മു​ടെ മ​ക്ക​ളെ ന​ന്നാ​യി നോ​ക്ക​ണേ’- എ​ന്നാ​യി​രു​ന്നു ലി​നി കു​റി​ച്ച​ത്.

ലി​നി മ​രി​ക്കു​മ്പോ​ള്‍ ഗ​ള്‍​ഫി​ലാ​യി​രു​ന്ന സ​ജീ​ഷ് ഉ​ട​ന്‍​ത​ന്നെ നാ​ട്ടി​ലെ​ത്തി. സ​ജീ​ഷി​ന് പി​ന്നീ​ട് സ​ര്‍​ക്കാ​ര്‍ ജോ​ലി ന​ല്‍​കു​ക​യും ചെ​യ്തു.

ആ​തു​ര​സേ​വ​ന​ത്തി​ന്റെ ഉ​ദാ​ത്ത​മാ​തൃ​ക​യാ​യാ​ണ് മ​ല​യാ​ളി​ക​ള്‍ സി​സ്റ്റ​ര്‍ ലി​നി​യെ ക​ണ്ടു​പോ​രു​ന്ന​ത്.
റി​തു​ല്‍, സി​ദ്ധാ​ര്‍​ത്ഥ് എ​ന്നി​വ​രാ​ണ് സ​ജീ​ഷ്-​ലി​നി ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ള്‍.

ലി​നി വി​ട​പ​റ​ഞ്ഞി​ട്ട് നാ​ലു​വ​ര്‍​ഷം പി​ന്നി​ട്ടു. മ​ക്ക​ളു​ടെ കാ​ര്യം നോ​ക്കാ​ന്‍ ഒ​രാ​ള്‍ വേ​ണ​മെ​ന്ന ബോ​ധ്യ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് വി​വാ​ഹം ക​ഴി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് സ​ജീ​ഷു​മാ​യി അ​ടു​പ്പ​മു​ള്ള​വ​ര്‍ പ​റ​യു​ന്നു.

ലോ​ക​നാ​ര്‍ കാ​വി​ല്‍ വെ​ച്ച് ഈ​മാ​സം 29നാ​ണ് വി​വാ​ഹം. ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ​യാ​ണ് വി​വാ​ഹം ന​ട​ക്കു​ന്ന​ത്. ഉ​റ്റ​ബ​ന്ധു​ക്ക​ള്‍​ക്ക് പു​റ​മെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

സ​ജീ​ഷി​ന്റെ ഫേ​സ്ബു​ക്ക് കു​റി​പ്പ് പൂ​ര്‍​ണ​രൂ​പം ഇ​ങ്ങ​നെ…​പ്രി​യ സു​ഹൃ​ത്തു​ക്ക​ളെ, ഞാ​നും മ​ക്ക​ളും പു​തി​യ ഒ​രു ജീ​വി​ത​ത്തി​ലേ​ക്ക് കാ​ലെ​ടു​ത്ത് വെ​യ്ക്കു​ക​യാ​ണ്.

റി​തു​ലി​നും സി​ദ്ധാ​ര്‍​ത്ഥി​നും ഇ​നി അ​മ്മ​യും ചേ​ച്ചി​യു​മാ​യി ഇ​വ​രും കൂ​ടെ ഉ​ണ്ടാ​കും. ഈ ​വ​രു​ന്ന ഓ​ഗ​സ്റ്റ് 29 ന് ​വ​ട​ക​ര ലോ​ക​നാ​ര്‍ കാ​വ് ക്ഷേ​ത്ര​ത്തി​ല്‍ വെ​ച്ച് ഞ​ങ്ങ​ള്‍ വി​വാ​ഹി​ത​രാ​വു​ക​യാ​ണ്.

ഇ​തു​വ​രെ നി​ങ്ങ​ള്‍ ന​ല്‍​കി​യ എ​ല്ലാ ക​രു​ത​ലും സ്നേ​ഹ​വും കൂ​ടെ ത​ന്നെ വേ​ണം. എ​ല്ലാ​വ​രു​ടെ​യും അ​നു​ഗ്ര​ഹ​വും പ്രാ​ര്‍​ത്ഥ​ന​ക​ളും ആ​ശം​സ​ക​ളും ഞ​ങ്ങ​ളോ​ടൊ​പ്പം ഉ​ണ്ടാ​ക​ണം. സ്നേ​ഹ​ത്തോ​ടെ സ​ജീ​ഷ്, റി​തു​ല്‍, സി​ദ്ധാ​ര്‍​ത്ഥ്, പ്ര​തി​ഭ, ദേ​വ പ്രി​യ

Related posts

Leave a Comment