സി​സ്റ്റ​ർ വെ​ർ​ജീ​നി​യ മെ​മ്മോ​റി​യ​ൽ  ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: മൗ​ണ്ട് കാ​ർ​മ​ൽ സ്കൂ​ളി​നു കി​രീ​ടം

കോ​​ട്ട​​യം: സി​​സ്റ്റ​​ർ വെ​​ർ​​ജീ​​നി​​യ മെ​​മ്മോ​​റി​​യ​​ൽ ബാ​​സ്ക​​റ്റ് ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റ് മൗ​​ണ്ട് കാ​​ർ​​മ​​ൽ സ്കൂ​​ളി​​ന് കി​​രീ​​ടം. മൗ​​ണ്ട് കാ​​ർ​​മ​​ൽ സ്കൂ​​ൾ പ്ര​​ഥ​​മ ഹെ​​ഡ്മി​​സ്ട്ര​​സ് സി​​സ്റ്റ​​ർ വെ​​ർ​​ജീ​​നി​​യ​​യു​​ടെ സ്മ​​ര​​ണാ​​ർ​​ഥം ന​​ട​​ത്തു​​ന്ന ബാ​​സ്ക​​റ്റ് ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ മൗ​​ണ്ട് കാ​​ർ​​മ​​ൽ സ്കൂ​​ൾ ജൂ​​ണി​​യ​​ർ, സേ​​ക്ര​​ഡ് ഹാ​​ർ​​ട്ട് എ​​സ്എ​​ച്ചി​​നെ (40-23) പ​​രാ​​ജ​​യ​​പ്പെ​​ത്തി​​യാ​​ണ് വി​​ജ​​യി​​ക​​ളാ​​യ​​ത്. മൗ​​ണ്ട് കാ​​ർ​​മ​​ൽ സീ​​നി​​യ​​ർ, എ​​സ്എ​​ച്ച് തേ​​വ​​ര​​യ്ക്കെ​​തി​​രേ (28-24) നേ​​ടി വി​​ജ​​യി​​ക​​ളാ​​യി.

സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ വി​​ജ​​യ​​പു​​രം രൂ​​പ​​ത കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ​​ർ ഡോ.​​ആ​​ന്‍റ​​ണി പാ​​ട്ട​​പ്പ റ​​മ്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ സ്പോ​​ർ​​ട്സ് കൗ​​ൺ​​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​ബൈ​​ജു ഗു​​രു​​ക്ക​​ൾ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ഹെ​​ഡ്മി​​സ്ട്ര​​സ് സി​​സ്റ്റ​​ർ ജെ​​യി​​ൻ, ലോ​​ക്ക​​ൽ മാ​​നേ​​ജ​​ർ സി​​സ്റ്റ​​ർ ശി​​ൽ​​പ, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് പ്ര​​വീ​​ൺ കെ. ​​രാ​​ജ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ക​​രി​​പ്പാ​​പ​​റ​​മ്പി​​ൽ ഫാ​​മി​​ലി അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് ഡൊ​​മി​​നി​​ക് വി​​ജ​​യി​​ക​​ൾ​​ക്ക് ഫാ​​മി​​ലി അ​​സോ​​സി​​യേ​​ഷ​​ൻ വ​​ക സ​​മ്മാ​​ന​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്തു.

Related posts

Leave a Comment