മാതാപിതാക്കൾ മരിച്ചതോടെ തന്റെ ഇളയ അഞ്ചു സഹോദരങ്ങളെയും നോക്കുന്ന സമാന്ത എന്ന പെണ്‍കുട്ടിക്ക് അയൽക്കാരന്റെ സ്നേഹ സമ്മാനം. ഫ്ളോറിഡക്കാരിയായ ഈ ഇരുപതുകാരിക്ക് ഒരു പുതിയ കാറാണ് അയൽക്കാരൻ സമ്മാനമായി നൽകിയത്.
ഇത്ര ചെറുപ്പത്തിൽത്തന്നെ തന്റെ ഇളയ സഹോദരങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അവരെ പരിപാലിക്കുന്ന സമാന്തയുടെ ജീവിതകഥ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇതുകണ്ടാണ് അയൽക്കാരൻ സമാന്തയ്ക്ക് ഈ സമ്മാനം നൽകിയത്.
എന്നാൽ തന്റെ അയൽക്കാരിൽ ആരാണ് ഈ സമ്മാനം നൽകിയതെന്ന് സമാന്തയ്ക്ക് അറിയില്ല. പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സമാന്തയുടെ അയൽക്കാരിൽ ഒരാൾ വാഹനം പോലീസ് സ്റ്റേഷനിൽ എത്തിച്ചശേഷം അവരോട് സമാന്തയ്ക്ക് കൈമാറാൻ ആവശ്യപ്പെടുകയായിരുന്നു. സമാന്തയുടെ ജീവിത കഥകേട്ട് നിരവധിപ്പേരാണ് അവളെയും സഹോദരങ്ങളെയും സഹായിക്കാനായി മുന്നോട്ടു വരുന്നത്.