മാതാപിതാക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് രണ്ട് സഹോദരിമാർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ പുരൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
പ്രാദേശിക കോർപ്പറേറ്റർ അസിം റാസയുടെ മക്കളായ കാശിഷ് (20), സഹോദരി മുന്നി (18) എന്നിവർ ഞായറാഴ്ച വൈകുന്നേരം വിഷം കഴിച്ചത്. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നുവെന്ന് സർക്കിൾ ഓഫീസർ അലോക് സിംഗ് പറഞ്ഞു.
കുടുംബപ്രശ്നങ്ങളുടെ പേരിൽ ഇവരുടെ മാതാപിതാക്കൾ വഴക്കിടാറുണ്ടായിരുന്നു. ഞായറാഴ്ചയും അവർ തമ്മിൽ വഴക്കുണ്ടായി. തുടർന്നാണ് പെൺമക്കൾ വിഷം കഴിച്ചതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ നടപടിയെടുക്കാൻ കുടുംബാംഗങ്ങൾ പോലീസിനെ ആദ്യം അനുവദിച്ചില്ല. എന്നിരുന്നാലും, കൂടുതൽ പോലീസ് സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചതായും പോലീസ് അറിയിച്ചു.