പാർട്ടിയുടെ പതിവുശീലങ്ങൾ തെറ്റിച്ച നേതാവ് (സീതാറാം യെച്ചൂരി-1952-2024)

ഇ​ന്ത്യ​ൻ ക​മ്യൂ​ണി​സ​ത്തി​ന്‍റെ ജ​ന​കീ​യ​മു​ഖ​മാ​യി​രു​ന്നു സീ​താ​റാം യെ​ച്ചൂ​രി. ക​മ്യൂ​ണി​സ്റ്റു​കാ​ര​നാ​യി ഉ​റ​ച്ചു​നി​ന്നു​കൊ​ണ്ടു​ത​ന്നെ സാ​ധാ​ര​ണ ക​മ്യൂ​ണി​സ്റ്റു​ക​ളേ​ക്കാ​ൾ ഇ​ന്ത്യ​യോ​ളം വ​ള​ർ​ന്ന രാ​ഷ്‌​ട്രീ​യ ത​ന്ത്ര​ജ്ഞ​നാ​യ ബ​ഹു​മു​ഖ​പ്ര​തി​ഭ. ഏ​റെ അ​ക​ലെ​യു​ള്ള ഒ​രു സ്വ​പ്ന​മാ​ണ് വി​പ്ല​വം എ​ന്ന തി​രി​ച്ച​റി​വ് സ​മ്മാ​നി​ച്ച സൗ​മ്യ​ത അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യാ​യി​രു​ന്നു.

മാ​ർ​ക്സി​സം മു​ത​ൽ മ​ത​രാ​ഷ്‌​ട്രീ​യം വ​രെ നി​താ​ന്ത ജാ​ഗ്ര​ത​യോ​ടെ നി​രീ​ക്ഷി​ച്ചു രൂ​പ​പ്പെ​ടു​ത്തി​യ ആ​ശ​യ​തീ​ക്ഷ്ണ​ത​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രു​ത്ത്. ആ​റു പ​തി​റ്റാ​ണ്ടോ​ളം ചു​വ​പ്പു​പ​താ​ക​യു​ടെ ഓ​രം​പ​റ്റി ന​ട​ന്ന യെ​ച്ചൂ​രി പ്രാ​യോ​ഗി​ക​വാ​ദി​യാ​യ ഇ​ട​തു​നേ​താ​വ് കൂ​ടി​യാ​യി​രു​ന്നു.

തെ​ലു​ങ്കാ​ന പ്ര​ക്ഷോ​ഭ​കാ​ല​ത്ത് മൊ​ട്ടി​ട്ട്, അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ ചൂ​ടേ​റ്റ് ത​ള​രാ​തെ മു​ന്നേ​റി​യ യെ​ച്ചൂ​രി മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഇ​ന്ത്യ​യി​ലെ ഇ​ട​തു​പ​ക്ഷ​ത്തി​ന് ബൗ​ദ്ധി​കാ​ടി​ത്ത​റ​യും രാ​ജ്യ​ത്തെ മ​ത​നി​ര​പേ​ക്ഷ ചേ​രി​ക്ക് പോ​രാ​ട്ട​ത്തി​നു​ള്ള ഊ​ർ​ജ​വും സം​ഭാ​വ​ന ചെ​യ്തു​കൊ​ണ്ടേ​യി​രി​ക്കു​ക​യാ​യി​രു​ന്നു.

സം​ഘ​ട​ന​യ്ക്കു​ള്ളി​ൽ പ​ല​പ്പോ​ഴും ക​ടു​ക​ട്ടി​യാ​യ നി​ല​പാ​ടു​ക​ളെ ത​ള്ളി​പ്പ​റ​ഞ്ഞ് മാ​ന​വി​ക​പ​ക്ഷ​ത്തി​നൊ​പ്പം ചേ​രാ​ൻ ധൈ​ര്യം കാ​ണി​ച്ചി​ട്ടു​ള്ള യെ​ച്ചൂ​രി പാ​ർ​ട്ടി​യി​ലെ പ​ല പ​തി​വു​ക​ളും തി​രു​ത്തി​ത്ത​ന്നെ​യാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ദ​വി​വ​രെ എ​ത്തി​യ​ത്.പ്രാ​ദേ​ശി​ക, ജി​ല്ലാ, സം​സ്ഥാ​ന ഘ​ട​ക​ങ്ങ​ളി​ലൊ​ന്നും പ്ര​വ​ർ​ത്തി​ക്കാ​തെ നേ​രി​ട്ട് കേ​ന്ദ്ര ക​മ്മി​റ്റി​ക​ളി​ൽ എ​ത്തു​ന്ന​തി​ൽ തു​ട​ങ്ങു​ന്നു ആ ​യാ​ത്ര.

32 വ​ർ​ഷം സി​പി​എ​മ്മി​ന്‍റെ പോ​ളി​റ്റ്ബ്യൂ​റോ അം​ഗ​മാ​യും 2015 മു​ത​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും തു​ട​രു​ന്ന സീ​താ​റാം യെ​ച്ചൂ​രി 1960ക​ളു​ടെ അ​വ​സാ​നം തെ​ലു​ങ്കാ​ന പ്ര​ക്ഷോ​ഭ​ത്തി​ലൂ​ടെ​യാ​ണ് ചു​വ​പ്പ​ൻ ആ​ശ​യ​ങ്ങ​ളി​ലേ​ക്ക് ആ​കൃ​ഷ്ട​നാ​കു​ന്ന​ത്.

ചെ​ന്നൈ​യി​ൽ ജ​നി​ച്ച് ഹൈ​ദ​രാ​ബാ​ദി​ൽ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​വും ക​ഴി​ഞ്ഞ് ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​പ്പോ​ൾ പ​ഠ​നം മാ​ത്ര​മാ​യി​രു​ന്നു യെ​ച്ചൂ​രി​ക്കു​മു​ന്നി​ൽ വീ​ട്ടു​കാ​ർ വ​ച്ച ഏ​ക നി​ബ​ന്ധ​ന. എ​ന്നാ​ൽ, അ​ടി​യ​ന്ത​രാ​വ​സ്ഥ ഉ​ൾ​പ്പെ​ടെ രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ സ​ഹ​ജീ​വി​സ്നേ​ഹം ക​ല​ശ​ലാ​യി​രു​ന്ന സീ​താ​റാം യെ​ച്ചൂ​രി​യെ പ്ര​തി​ഷേ​ധ​ത്തെ​രു​വു​ക​ളി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

आखिर किस बात पर छूट पड़े थे PM मोदी के ठहाके, सीताराम येचुरी ने खोला वायरल  फोटो का राज - pm narendra modi with sitaram yechury what happend that left  everyone laughing -

അ​ന്നു മു​ത​ൽ സ​ജീ​വ​വും സ​വി​ശേ​ഷ​വു​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യ ച​രി​ത്ര​ത്തി​ൽ യ​ച്ചൂ​രി നി​റ​ഞ്ഞു​നി​ന്നു.തി​ക​ഞ്ഞ ഇ​ന്ത്യ​ക്കാ​ര​നാ​ണു താ​നെ​ന്ന് എ​പ്പോ​ഴും അ​ദ്ദേ​ഹം പ​റ​യു​മാ​യി​രു​ന്നു. മ​തേ​ത​ര​വാ​ദി​യാ​യ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​സ്റ്റ് ആ​ണെ​ന്നാ​യി​രു​ന്നു യെ​ച്ചൂ​രി​യു​ടെ ഒ​രു പ്ര​യോ​ഗം.

ന​മ്മ​ൾ ജ​നി​ച്ച ഇ​ന്ത്യ​യെ​ന്ന രാ​ജ്യം അ​തേ ഇ​ന്ത്യ​യാ​യി നി​ല​നി​ൽ​ക്കു​മെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന​താ​ണു പ്ര​ധാ​ന​മെ​ന്ന് യെ​ച്ചൂ​രി ആ​വ​ർ​ത്തി​ച്ചി​രു​ന്നു. ഇ​തി​നാ​യി ബി​ജെ​പി​ക്കെ​തി​രേ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ സ​ഖ്യം അ​നി​വാ​ര്യ​മാ​ണെ​ന്ന് ഏ​റ്റ​വു​മൊ​ടു​വി​ൽ “ഇ​ന്ത്യ’’ സ​ഖ്യ​ത്തി​ന്‍റെ രൂ​പീ​ക​ര​ണ​കാ​ല​ത്ത് യെ​ച്ചൂ​രി പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന​യി​ലും ഭ​ര​ണ​ഘ​ട​നാ​സ്ഥാ​പ​ന​ങ്ങ​ളി​ലും ജ​നാ​ധി​പ​ത്യ​ത്തി​ലും സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ആ​ർ​എ​സ്എ​സി​ന്‍റെ ക​ട​ന്നു​ക​യ​റ്റം രാ​ജ്യ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​നും സ​മാ​ധാ​ന​ത്തി​നും ഭീ​ഷ​ണി​യാ​ണെ​ന്ന് അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു.

ബി​ജെ​പി​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ഐ​ക്യ​ത്തി​നാ​യി മു​ന്നി​ൽ നി​ന്ന ഏ​റ്റ​വും ശ​ക്ത​നാ​യ ക​മ്യൂ​ണി​സ്റ്റാ​യി​രു​ന്നു യെ​ച്ചൂ​രി. 1996ൽ ​കേ​ന്ദ്ര​ത്തി​ലെ ഐ​ക്യ​മു​ന്ന​ണി സ​ർ​ക്കാ​രി​ന്‍റെ​യും, 2004ലെ ​യു​പി​എ സ​ർ​ക്കാ​രി​ന്‍റെ​യും ഏ​റ്റ​വു​മൊ​ടു​വി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ”​ഇ​ന്ത്യ’ സ​ഖ്യ​ത്തി​ന്‍റെ​യും പ്ര​ധാ​ന പ്രേ​ര​ക​ശ​ക്തി​യാ​യി​രു​ന്നു സീ​താ​റാം യെ​ച്ചൂ​രി.

2014ൽ ​കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ദ്യ യു​പി​എ സ​ർ​ക്കാ​രി​ന് സി​പി​എം പി​ന്തു​ണ ന​ൽ​കു​ന്ന​തി​ലും യെ​ച്ചൂ​രി നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചു. അ​മേ​രി​ക്ക​യു​മാ​യു​ള്ള ആ​ണ​വ ക​രാ​റി​ന്‍റെ പേ​രി​ൽ ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ ആ​ദ്യ​സ​ർ​ക്കാ​രി​ന് സി​പി​എം പു​റ​ത്തു​നി​ന്നു ന​ൽ​കി​യി​രു​ന്ന പി​ന്തു​ണ പി​ൻ​വ​ലി​ക്കാ​നു​ള്ള പ്ര​കാ​ശ് കാ​രാ​ട്ട് അ​ട​ക്ക​മു​ള്ള നേ​തൃ​ത്വ​ത്തി​ന്‍റെ ക​ർ​ശ​ന തീ​രു​മാ​ന​ത്തോ​ട് പാ​ർ​ട്ടി​ക്കു​ള്ളി​ൽ വി​യോ​ജി​ക്കു​ക​യും ചെ​യ്തു.

Sitaram Yechury and Rahul Gandhi demand farm laws repeal after violence

എ​ങ്കി​ലും പാ​ർ​ല​മെ​ന്‍റി​ൽ സി​പി​എ​മ്മി​ന്‍റെ ന​യ​ത്തി​ന​നു​സ​രി​ച്ച് ഉ​ജ്വ​ല പ്ര​സം​ഗ​മാ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​യ​ത്. സ്വ​ത​ന്ത്ര വി​ദേ​ശ​ന​യം എ​ന്ന ആ​ശ​യ​ത്തെ ലം​ഘി​ക്കു​ന്ന​താ​ണ് ഇ​ന്ത്യ-​യു​എ​സ് ആ​ണ​വ ക​രാ​റി​ന്‍റെ വ്യ​വ​സ്ഥ​ക​ളെ​ന്ന് അ​ദ്ദേ​ഹം വാ​ദി​ച്ചു. യു​പി​എ സ​ർ​ക്കാ​രി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ച്ച ന​ട​പ​ടി​യി​ൽ ത​നി​ക്ക് അ​തൃ​പ്തി​യും നി​സ​ഹാ​യ​ത​യും തോ​ന്നി​യെ​ന്ന് അ​ദ്ദേ​ഹം സു​ഹൃ​ത്തു​ക്ക​ളോ​ടു തു​റ​ന്നു​പ​റ​ഞ്ഞു.

സോ​ണി​യ ഗാ​ന്ധി​യു​മാ​യി ഏ​റെ അ​ടു​പ്പം കാ​ത്തു​സൂ​ക്ഷി​ച്ച യെ​ച്ചൂ​രി​ക്ക് രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി സ്നേ​ഹ​ബ​ന്ധം സ്ഥാ​പി​ക്കാ​നും പ്ര​യാ​സ​മു​ണ്ടാ​യി​ല്ല. ബി​ജെ​പി ഇ​ത​ര പാ​ർ​ട്ടി​ക​ളി​ലെ എ​ല്ലാ നേ​താ​ക്ക​ൾ​ക്കും യെ​ച്ചൂ​രി വ​ള​രെ​യ​ടു​ത്ത സു​ഹൃ​ത്താ​യി​രു​ന്നു. പ്ര​തി​പ​ക്ഷ​ത്തെ അ​ഭി​പ്രാ​യ​ഭി​ന്ന​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ലെ മു​ന്പ​നു​മാ​യി. യെ​ച്ചൂ​രി​യു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളെ ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും വി​ല​മ​തി​ച്ചി​രു​ന്നു.

പ​ര​മ്പ​രാ​ഗ​ത ചി​ന്താ​ധാ​ര​ക​ൾ പി​ന്തു​ട​ർ​ന്ന കു​ടും​ബ​ത്തി​ൽ​നി​ന്നു​വ​ന്ന് വ​രേ​ണ്യ​ത​യു​ടെ സൗ​ഭാ​ഗ്യ​ങ്ങ​ളെ​ല്ലാം ഉ​പേ​ക്ഷി​ച്ച് അ​ധ്വാ​ന​വ​ർ​ഗ​ത്തി​നാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ച അ​ദ്ദേ​ഹം സം​ശു​ദ്ധ​മാ​യ രാ​ഷ്‌​ട്രീ​യ നി​ല​പാ​ടു​ക​ളെ ഉ​പേ​ക്ഷി​ക്കാ​ൻ ഒ​രു ഘ​ട്ട​ത്തി​ലും ത​യാ​റാ​യി​ല്ല. അ​ധി​കാ​ര​ത്തി​നു​വേ​ണ്ടി മു​ൻ നി​ല​പാ​ടു​ക​ളെ​ല്ലാം ഉ​പേ​ക്ഷി​ക്കു​ന്ന വ​ർ​ത്ത​മാ​ന​കാ​ല​ത്ത് ജ​നാ​ധി​പ​ത്യ​ത്തി​നും മ​തേ​ത​ര​ത്വ​ത്തി​നും​വേ​ണ്ടി ശ​ക്ത​മാ​യി നി​ല​യു​റ​പ്പി​ച്ചു എ​ന്ന​തും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ശ​യ​ദൃ​ഢ​ത വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്.

1952 ഓ​ഗ​സ്റ്റ് 12നു ​ചെ​ന്നെ​യി​ലാ​യി​രു​ന്നു ജ​ന​നം. തെ​ലു​ങ്ക് സം​സാ​രി​ക്കു​ന്ന ആ​ന്ധ്ര ബ്രാ​ഹ്മ​ണ ദ​മ്പ​തി​ക​ളാ​യ സ​ർ​വേ​ശ്വ​ര സോ​മ​യാ​ജു​ല യെ​ച്ചൂ​രി​യും ക​ൽ​പ്പാ​ക്ക​വു​മാ​യി​രു​ന്നു മാ​താ​പി​താ​ക്ക​ൾ. ആ​ന്ധ്ര​പ്ര​ദേ​ശ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​നി​ൽ എ​ൻ​ജി​നി​യ​റാ​യി​രു​ന്നു പി​താ​വ്. അ​മ്മ സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ഉ​ദ്യോ​ഗ​സ്ഥ​യും. ഹൈ​ദ​രാ​ബാ​ദി​ലെ ഓ​ൾ സെ​യി​ന്‍റ്സ് സ്കൂ​ളി​ൽ പ​ത്താം​ത​രം വ​രെ പ​ഠ​നം.

തെ​ലു​ങ്കാ​ന സ​മ​രം കൊ​ടു​മ്പി​രി​കൊ​ണ്ട നാ​ളു​ക​ളി​ൽ പ​ഠ​നം മാ​ത്രം ല​ക്ഷ്യ​മി​ട്ട് മാ​താ​പി​താ​ക്ക​ളു​ടെ നി​ർ​ബ​ന്ധ പ്ര​കാ​രം ഡ​ൽ​ഹി​യി​ലേ​ക്ക്. പ്ര​സി​ഡ​ന്‍റ്സ് എ​സ്റ്റേ​റ്റ് സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്കു ചേ​ർ​ന്നു. പ​ഠ​ന​ത്തി​ൽ അ​തി​സ​മ​ർ​ഥ​നാ​യ സീ​താ​റാം സി​ബി​എ​സ്ഇ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി.

Big gap between ideas and action | Big gap between ideas and action

തു​ട​ർ​ന്ന് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജി​ൽ​നി​ന്നു ബി​രു​ദ​വും 1975ൽ ​ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​വും നേ​ടി. ര​ണ്ടി​ലും ഫ​സ്റ്റ് ക്ലാ​സോ​ടെ​യാ​യി​രു​ന്നു വി​ജ​യം. അ​വി​ടെ​ത്ത​ന്നെ ഇ​ക്ക​ണോ​മി​ക്സി​ൽ പി​എ​ച്ച്ഡി​ക്കു ചേ​ർ​ന്നു.

ഇ​തി​നി​ടെ​യാ​ണ് രാ​ജ്യ​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത്. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ മു​ൻ​നി​ര​ക്കാ​ര​നാ​യ യെ​ച്ചൂ​രി ഗ​വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു മു​ന്നേ​ത​ന്നെ അ​റ​സ്റ്റി​ലാ​യി. ജ​യി​ൽ​മോ​ചി​ത​നാ​യ ശേ​ഷം വീ​ണ്ടും പ​ഠ​നം തു​ട​ർ​ന്നു. അ​വി​ട​ത്തെ പ​ഠ​ന​കാ​ല​യ​ള​വി​ൽ മൂ​ന്നു​ത​വ​ണ ജെ​എ​ൻ​യു വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റാ​യി. 1974ൽ ​എ​സ്എ​ഫ്ഐ​യി​ൽ ചേ​ർ​ന്നു.

1978ൽ ​എ​സ്എ​ഫ്ഐ അ​ഖി​ലേ​ന്ത്യാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട യെ​ച്ചൂ​രി അ​തേ വ​ർ​ഷം​ത​ന്നെ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റാ​യി. 1985ൽ ​സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യി​ലേ​ക്കു സ്ഥാ​ന​ക്ക​യ​റ്റം.1992 മു​ത​ൽ പോ​ളി​റ്റ് ബ്യൂ​റോ അം​ഗം. 2015ല്‍ ​വി​ശാ​ഖ​പ​ട്ട​ണം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ല്‍ പ്ര​കാ​ശ് കാ​രാ​ട്ടി​ല്‍​നി​ന്ന് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ദ​വി ഏ​റ്റെ​ടു​ത്തു. 2018ല്‍ ​ഹൈ​ദ​രാ​ബാ​ദി​ലെ പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ലും 2022ൽ ​ക​ണ്ണൂ​ര്‍ പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ലും വീ​ണ്ടും പാ​ർ​ട്ടി​യെ ന​യി​ക്കാ​ൻ നി​യോ​ഗം.

പീ​പ്പി​ള്‍​സ് ഡെ​മോ​ക്ര​സി വാ​രി​ക​യു​ടെ എ​ഡി​റ്റ​റാ​യി​രു​ന്നു. 2005ല്‍ ​പ​ശ്ചി​മ​ബം​ഗാ​ളി​ല്‍​നി​ന്നു​ള്ള രാ​ജ്യ​സ​ഭാം​ഗ​മാ​യ​തോ​ടെ പാ​ർ​ല​മെ​ന്‍റ​റി രം​ഗ​ത്തു ശ്ര​ദ്ധേ​യ​നാ​യി. സി​പി​എം മു​ഖ​പ​ത്ര​മാ​യ പീ​പ്പി​ൾ​സ് ഡെ​മോ​ക്ര​സി​യു​ടെ എ​ഡി​റ്റ​റു​മാ​ണ്. വാ​ഗ്മി​യും ന​യ​ത​ന്ത്ര​ജ്ഞ​നു​മാ​യ യെ​ച്ചൂ​രി നേ​പ്പാ​ളി​ൽ മാ​വോ​യി​സ്റ്റു​ക​ളെ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ പാ​ത​യി​ലേ​ക്കു ന​യി​ക്കു​ന്ന​തി​നു ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ പ്ര​ശം​സാ​ർ​ഹ​മാ​യി​രു​ന്നു.

നേ​പ്പാ​ളി​ലെ പ്ര​മു​ഖ മാ​വോ​യി​സ്റ്റ് നേ​താ​ക്ക​ളാ​യ പ്ര​ച​ണ്ഡ, ബാ​ബു​റാം ഭ​ട്ട​റാ​യി തു​ട​ങ്ങി​യ​വ​രു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ആ​ഗോ​ള​വ​ത്ക​ര​ണ, ഉ​ദാ​ര​വ​ത്ക​ര​ണ ന​യ​ങ്ങ​ളു​ടെ പൊ​ള്ള​ത്ത​ര​ങ്ങ​ൾ തു​റ​ന്നു കാ​ണി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ‘ആ​ഗോ​ള​വ​ത്ക​ര​ണ കാ​ല​ത്തെ സോ​ഷ്യ​ലി​സം’ എ​ന്ന പു​സ്ത​കം ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും സ്വീ​കാ​ര്യ​നാ​യ ക​മ്യൂ​ണി​സ്റ്റ് നേ​താ​വാ​യ സീ​താ​റാം യെ​ച്ചൂ​രി​ക്കു പ്ര​ണാ​മം.

Related posts

Leave a Comment