സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി കടുത്ത ശിക്ഷാരീതികള്‍ ഇന്ന് നിലവിലുണ്ട്. എങ്കില്‍പ്പോലും സ്ത്രീകളെ സമൂഹത്തിലെ രണ്ടാംകിടക്കാരായി കണ്ട് മനപൂര്‍വ്വം അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന് ഒരു സമൂഹം ഇന്നുമുണ്ട്. ബഹുഭൂരിപക്ഷം സംഭവങ്ങളും സ്ത്രീകള്‍ തുറന്നു പറയാന്‍ മടികാണിക്കുന്നതുകൊണ്ട് മാത്രം പുറം ലോകം അറിയാതെ പോവുന്നുണ്ട്. എന്നാല്‍ അടുത്ത കാലത്ത് വാഹനത്തില്‍ വച്ച ്ആക്രമണത്തിന് ഇരയായ നടി നടത്തിയ തുറന്നു പറച്ചില്‍ സമൂഹത്തിലെ സ്ത്രീകള്‍ക്ക് മുഴുവന്‍ പാഠമാണ്. സമാനമായ രീതിയില്‍ തനിക്ക് നേരിടേണ്ടി വന്ന് അനുഭവം തുറന്നു പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്, ഗായിക സിത്താര. ഫേസ്ബുക്കിലൂടെയാണ് ഓണത്തോടനുബന്ധിച്ച് നടന്ന ഒരു പാരിപാടിയ്ക്കിടെ തനിക്ക് നേരിട്ട അനുഭവം സിത്താര വ്യക്തമാക്കിയിരിക്കുന്നത്.
സിത്താരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
ഇന്നിതാ തൃശ്ശൂര് dtpc സംഘടിപ്പിച്ച ഓണാഘോഷ പരിപാടി തീരവെ അനുഭവപ്പെട്ട ഒരുകാര്യം പങ്കു വയ്ക്കട്ടെ. ഞാനും എന്റെ കൂട്ടുകാരും അവിടെ പാടി ! പൂര്‍ണമായും ആഘോഷമാക്കിയ തൃശ്ശൂരെ നല്ല മുത്തുപോലത്തെ ആളുകള്‍ , കരുതലോടെ പെരുമാറിയ സംഘാടകര്‍ എല്ലാവര്‍ക്കും ഒരു കുന്ന് സ്‌നേഹം മാത്രം ! പക്ഷെ പാടിക്കൊണ്ടിരിക്കെ , അവസാനത്തൊടടുക്കുംതോറും ഒരു മനുഷ്യന്‍ മുന്‍ വരികളില്‍ ഒന്നില്‍ ഇരുന്ന് മുഖത്തുനോക്കി അസഭ്യം പറയുകയാണ് പതിവുപോലെ കേട്ടില്ലെന്ന് നടിച്ചു , ഞങ്ങള്‍ സ്ത്രീകളെ കുട്ടിക്കാലം മുതല്‍ ശീലിപ്പിക്കുന്നതാണത് ! പിന്നീടെപ്പോഴോ , പതിവില്ലാത്ത ഒരു അത്മാഭിമാന ബോധം,ഹഹാ -എനിക്കപ്പോള്‍ തോന്നിയ വേദന സദസ്സിനോട് പങ്കു വയ്ക്കണം എന്നു തോന്നി ,പറയുകയും ചെയ്തു ! ജനപ്രതിനിധികള്‍ , ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരൊക്കെ ഇരിക്കെയാണ് സധൈര്യം ഒരാള്‍ ഇങ്ങനെ പെരുമാറുന്നത് ! ആ മനുഷ്യന്‍ കേവലം ഒരാളല്ല ,സ്ത്രീകളോട് രണ്ട് ‘എടീ പോടീ ‘ വിളിക്കുന്നതില്‍ തെറ്റില്ല എന്ന് കരുതുന്ന ഒരുകൂട്ടം ആളുകളുടെ പ്രതിനിധിയാണ.്
ഞാന്‍ പറഞ്ഞ വാക്കുകളില്‍ അസ്വസ്ഥത തോന്നിയ ചില ചെറുപ്പക്കാര്‍ അടുത്ത് വന്നു… ചേച്ചി ഞങ്ങടെ നാട്ടുകാരെ കുറച്ചുകാണിച്ചത് ശരിയായില്ല എന്നാണ് അവരുടെ പക്ഷം കുട്ട്യോളെ -ഈ നാടെന്നല്ല ലോകം മുഴുവന്‍ ഉള്ള സകല നാടുകളോടും നാട്ടാരോടും സ്‌നേഹം മാത്രം ! ആ മനുഷ്യന്റെ ധാര്‍ഷ്ട്യത്തൊട് മാത്രമാണ് എന്റെ കലഹം ! ഇത്തരം ആളുകള്‍ നിങ്ങളുടെ പരിസരത്തും ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് നിങ്ങളുടെ കൂടെ ഉത്തരവാദിത്തം അല്ലെ ! ഒടുവില്‍ ആളുകള്‍ ഉപദേശവും തരുന്നു -” സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ ഇതൊന്നും ശ്രദ്ധിക്കരുത് ! അതൊരു കള്ളുകുടിയനല്ലേ, പോട്ടെ ” സഹജീവികളോട് വ്യത്തികേട് പ്രവര്‍ത്തിക്കാനുള്ള licence അല്ല മദ്യപാനം ! പിന്നെ പൊതുവെ ഉപദേശിക്കുന്നവരോട് ഒന്നു പറഞ്ഞോട്ടെ , സംഗീതത്തിലെ എല്ലാം അഭിപ്രായ വ്യത്യാസങ്ങളും അറിയിക്കാനുള്ള സ്വാതന്ത്ര്യം ഓരോ പ്രേക്ഷകനും ഉണ്ട് ,വിഷയം ഏതുമാവട്ടെ പരസ്പരം കൈമാറുന്ന ഭാഷ അത് മാന്യമാവണ്ടെ !ചിലപ്പോഴൊക്കെ ഞങ്ങള്‍ക്ക് സങ്കടവും ദേഷ്യവും വരുമെന്ന് തോന്നുന്നു !