ആളുകള്‍ വ്യക്തി ജീവിതത്തിലേക്ക് കടന്നു കയറുന്നത് പ്രശ്നമാകുന്നു എന്ന് തോന്നുന്നത് അത് നമ്മള് അത് കേള്‍ക്കുമ്പോഴാണ്. അവര്‍ക്ക് ഇഷ്ടമാണെന്ന് പറയുമ്പോള്‍ സന്തോഷിക്കുകയും അവര്‍ക്ക് ഇഷ്ടമല്ലെന്ന് പറയുമ്പോള്‍ സങ്കടപ്പെടുകയും ചെയ്യേണ്ടേ കാര്യമില്ല.
ഇഷ്ടവും ഇഷ്ടക്കേടുമൊക്കെ അവര്‍ ഉണ്ടാക്കിയതാണ്. അവര്‍ക്ക് നമ്മളുമായി ബന്ധമില്ല. നമ്മുടെ മനസോ ചിന്തകളോ ഒക്കെ നമ്മള് തീരുമാനിക്കുന്നതുപോലെ മുന്നോട്ടു പോകുന്ന, അല്ലെങ്കില്‍ നമ്മുടെ ചുറ്റുപാടില്‍നിന്ന് ഡിസൈന്‍ ചെയ്യപ്പെടുന്നതാണ്.
അത് ബാക്കിയുള്ളവരെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള അടയാളങ്ങള്‍ കാണുമ്പോള്‍ മാത്രം നമ്മള് ഒന്ന് പേടിച്ചാല്‍ മതി. നമുക്കെതിരെയുള്ള ആള്‍ക്കാരെ മാത്രമേ നമ്മള് കാണുകയുള്ളു.
നമ്മളും ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് ഭാരമാകുന്നുണ്ടായിരിക്കാം. അത് മനസിലാക്കി തെറ്റ് തിരുത്തുക എന്നതിനപ്പുറം നമ്മളെ ഡിഫൈന്‍ ചെയ്യുന്നതിലൊന്നും കാര്യമില്ലെന്നാണ് കരുതുന്നത്. -സിത്താര കൃഷ്ണകുമാർ