റായ്പുർ: ഛത്തീസ്ഗഡിലെ രാജ്നന്ദഗാവില്‍ മൂന്ന് കണ്ണുകളും, മൂക്കിന് നാല് തുളകളുമായി പശുക്കിടാവ് ജനിച്ചു. ഹേമന്ത് ചന്ദേല്‍ എന്ന കര്‍ഷകന്റെ വീട്ടിലാണ് പശു ജനിച്ചത്.
മൂന്ന് കണ്ണുമായി പശുക്കിടാവ് ജനിച്ചു എന്ന വാര്‍ത്ത പരന്നതോടെ ആളുകള്‍ ഹേമന്തിന്റെ വീട്ടിലേക്ക് ഒഴുകിയെത്തുകയാണ്.
ജനിച്ചിരിക്കുന്നത് സാധാരണ പശുക്കിടാവല്ലെന്നും ഭഗവാന് ശിവന് അവതരിച്ചതാണെന്നുമാണ് നാട്ടുകാർ പറയുന്നത്.
ഗ്രാമീണരെല്ലം ഇതിനെ കാണാനും അനുഗ്രഹം വാങ്ങാനും എത്തുകയാണ്.
അതേസമയം, ഭ്രൂണാവസ്ഥയില്‍ സംഭവിച്ച പ്രശ്നങ്ങള്‍ മൂലമാണ് ഇങ്ങനെയുണ്ടായതെന്ന് ഇതിനെ പരിശോധിച്ച മൃഗഡോക്ടര്‍ വ്യക്തമാക്കി. എന്നാൽ നാട്ടുകാർ ഇതു വിശ്വസിക്കാൻ തയാറായിട്ടില്ല.
എച്ച്എഫ് ജേഴ്സി ഇനത്തില്‍ പെടുന്ന പെണ് പശുവാണിത്. നേരത്തെ തന്റെ വീട്ടില്‍ ഇതേ ഇനത്തില്‍ പെടുന്ന കിടാങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അവയെല്ലാം സാധാരണ കിടാങ്ങളെ പോലെ തന്നെ ആയിരുന്നുവെന്നും ഹേമന്ദ് പറയുന്നു.