പത്തനംതിട്ട: കോന്നിയിൽ നിന്ന് അട്ടച്ചാക്കൽ, വെട്ടൂർ വഴിയാണ് കുന്പഴയിലെത്തിയത്. കുന്പഴയിൽ ആറ·ുള നിയോജകമണ്ഡലത്തിലെ പ്രവർത്തകർ രാഹുൽഗാന്ധിയെ വരവേറ്റു.
സ്ഥാനാർഥി കെ. ശിവദാസൻ നായർക്കൊപ്പം തുറന്ന വാഹനത്തിലാണ് കുന്പഴയിൽ നിന്നു പത്തനംതിട്ടയിലേക്കു നീങ്ങിയത്.
വെയിലിന്റെ കാഠിന്യം ഏറിയപ്പോൾ ശിവദാസൻ നായരുടെ തലയിൽ തലോടിയ രാഹുൽ ഗാന്ധി ചൂട് ഏൽക്കുന്നുണ്ടോയെന്ന് ആരാഞ്ഞു. ഇതൊന്നും സാരമില്ലെന്ന അദ്ദേഹത്തിന്റെ മറുപടി രാഹുലിനും ഇഷ്ടമായി.
റോഡിനിരുവശവും കാത്തുനിന്നവരെ കൈവീശി അഭിവാദ്യം ചെയ്താണ് രാഹുൽ ഗാന്ധി നീങ്ങിയത്. കുലശേഖരപതി, കണ്ണങ്കര, അബാൻ ജംഗ്ഷൻ എന്നിവിടങ്ങളിൽ വൻജനാവലിയാണ് ആവേശപൂർവം കാത്തുനിന്നത്.
പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ വാഹനത്തിൽ നിന്നിറങ്ങി പ്രത്യേകം തയാറാക്കിയ വേദിയിലേക്കു നീങ്ങി. വേദിയിൽ നിന്നുകൊണ്ടാണ് പ്രസംഗിച്ചത്.
എഐസിസി സെക്രട്ടറി ഐവാൻ ഡിസൂസ, പ്രഫ.പി.ജെ. കുര്യൻ തുടങ്ങിയ നേതാക്കളും വേദിയിലുണ്ടായിരുന്നു.
പത്തനംതിട്ട പോസ്റ്റ് ഓഫീസ് റോഡ്, സ്റ്റേഡിയം ജംഗ്ഷൻ, റിംഗ് റോഡ് വഴി റോഡ് ഷോ സെന്റ് പീറ്റേഴ്സ് സ്ക്വയറിലെത്തി. അവിടെ തടിച്ചുകൂടിയത് വൻ ജനാവലിയാണ്.
പുഷ്പവൃഷ്ടി നടത്തി അവിടെ സ്വീകരണം. വാഹനത്തിൽ നിന്നുകൊണ്ട് അവരെ അഭിവാദ്യം ചെയ്തു. താഴെ വെട്ടിപ്രം, മേലെവെട്ടിപ്രം വഴി യാത്ര തുടർന്നു.
മൈലപ്ര പള്ളിപ്പടിയിലെത്തിയപ്പോൾ കെ.ശിവദാസൻ നായർ രാഹുൽഗാന്ധിക്ക് നന്ദി അറിയിച്ച് വാഹനത്തിൽ നിന്നിറങ്ങി.
തുടർന്ന് റോബിൻ പീറ്റർ വീണ്ടും വാഹനത്തിൽ കയറി. മൈലപ്ര മുതൽ മണ്ണാരക്കുളഞ്ഞിവരെ കോന്നി നിയോജകമണ്ഡലാതിർത്തിയിൽ രാഹുലിനൊപ്പം റോബിനാണ് സഞ്ചരിച്ചത്.