മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശിവദ. 2009-ൽ പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്കു കടന്നുവരവ്.
2011-ൽ ഫാസിൽ ചിത്രമായ ലിവിംഗ് ടു ഗെദർ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി.
അതിനുശേഷം തമിഴ് സിനിമകളിൽ അഭിനയിച്ചു. തുടർന്ന് 2015ൽ പുറത്തിറങ്ങിയ സുസു സുധി വാത്മീകം എന്ന ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചത് ശിവദയെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാക്കി.
നടിയുടെ ഏറ്റവും പുതിയ ചിത്രമായ മേരി ആവാസ് സുനോ റിലീസിന് ഒരുങ്ങുകയാണ്.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ പഴയകാല മ്യൂസിക്ക് ആൽബത്തെ പറ്റി പറഞ്ഞ കാര്യമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
സിനിമയിലെത്തുന്നതിന് മുന്പു തന്നെ ശിവദയുടെ ഒരു മ്യൂസിക്ക് ആൽബം വളരെ ഹിറ്റായിരുന്നു.
മഴ എന്നായിരുന്ന ആ ആൽബത്തിന്റെ പേര്. 2010-ൽ ഏറെ ആഘോഷിക്കപ്പെട്ട പാട്ടായിരുന്നു ‘എന്തോ മൊഴിയുവാൻ ഉണ്ടാകുമീ മഴയ്ക്ക് എന്നോടു മാത്രമായി…’ എന്ന ഗാനം.
വിധു പ്രതാപ് പാടിയ ഈ ഗാനം സംവിധാനം ചെയ്തത് നടനായ വിനീത് കുമാർ ആയിരുന്നു. മഴയിൽ ഇന്റിമേറ്റ് സീനുകൾ അഭിനയിക്കാൻ മടിയായിരുന്നുവെന്നും വിനീത് കുമാർ അതിനെ കുറിച്ച് പറഞ്ഞ് കളിയാക്കുമായിരുന്നെന്നും നടി പറയുന്നു.
വിനീത് കുമാർ ആയിരുന്നു മഴ ആൽബം സംവിധാനം ചെയ്തത്. അനീഷ് ഉപാസന വഴിയാണ് ഞാൻ വിനീതേട്ടനെ കാണുന്നത്. അന്ന് ഞാൻ വീഡിയോ ജോക്കി ആയിരുന്നു.
എപ്പോഴും മനസിൽ നിൽക്കുന്ന കുറെ നല്ല അനുഭവങ്ങൾ അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിട്ടുണ്ട്. കാരണം ആ സമയത്ത് ഇന്റിമേറ്റ് സീനൊക്കെ ചെയ്യാൻ എനിക്ക് ഭയങ്കര ഇൻഹിബിഷൻ ആയിരുന്നു.
അതിൽ പ്രത്യേകിച്ച് അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല, നോക്കുന്നതും കെട്ടിപിടിക്കുന്നതുമൊക്കെയേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴാണെങ്കിൽ ഞാൻ കൂളായിട്ട് ചെയ്യും.
അന്ന് അത് എങ്ങനെയാണ് ചെയ്യേണ്ടതെന്നും അറിയില്ല, എനിക്ക് ജാള്യതയായിരുന്നു. എനിക്കിപ്പോഴും കാണുമ്പോൾ അയ്യേ ഇതെന്താ കാണിച്ചുവച്ചിരിക്കുന്നതെന്ന് തോന്നാറുണ്ട്.
അന്ന് വിനീതേട്ടൻ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്, ഇനി നീ എന്നെങ്കിലും സിനിമയിൽ ഇന്റിമേറ്റ് സീനുകളൊക്കെ അഭിനയിക്കുന്നത് കണ്ടുകഴിഞ്ഞാൽ ഞാൻ അവിടെ വന്ന് തല്ലുമെന്ന്.
ഇത് ഇങ്ങനെയാണോ കാണിക്കുന്നത് എന്ന് ചോദിച്ച് അന്ന് എന്നെ ഒരുപാട് കളിയാക്കിയിട്ടുണ്ട്.
ഇപ്പോൾ ഞാൻ ഓരോ തവണ എന്തെങ്കിലും റൊമാന്റിക് സീൻ ചെയ്യുമ്പോൾ എനിക്ക് വിനീതേട്ടനെ ഓർമ വരും.
കണ്ടോ അമ്മ… ഈ കൊച്ച് കാണിക്കുന്നതെന്നും പറഞ്ഞ് വിനീതേട്ടൻ എന്റെ അമ്മയോട് പരാതി പറഞ്ഞിരുന്നു.
നെടുൻചാലൈ എന്ന സിനിമ കണ്ട് കഴിഞ്ഞ് എന്നെ വിളിച്ചിരുന്നു, എന്നിട്ട് പറഞ്ഞു നിനക്ക് മര്യാദക്ക് ചെയ്യാൻ ഒക്കെ അറിയാം അല്ലേ എന്ന്.
ഇപ്പോഴും ഒരുപാട് പേര് ഓർത്തിരിക്കുന്ന ഒരു സോംഗ് ആണ് മഴ. ഈ ആൽബം കേട്ട് എന്നൊക്കെ പറഞ്ഞ് ഇപ്പോഴും ആളുകളുടെ മെസേജ് ഒക്കെ വരാറുണ്ടെന്നും ശിവദ പറഞ്ഞു.