അയ്യപ്പ ഭക്തൻ മരിച്ച സംഭവം: വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കർശന നടപടിയെന്ന് ഓർമിപ്പിച്ച് പോലീസ്; ഔദ്യോഗിക ഫേസ്ബുക്കിലെ കുറിപ്പിങ്ങനെ….

പത്തനംതിട്ട: കാണാതായ അയ്യപ്പഭക്തന്‍റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ അദ്ദേഹം മരിച്ചത് നിലയ്ക്കലിലെ പോലീസ് നടപടിക്കിടെയാണ് എന്ന തരത്തില്‍ വാര്‍ത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടികളുണ്ടാകുമെന്നാവർ‌ത്തിച്ച് പോലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യത്തിൽ പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകിയത്.

സംഭവത്തിന്‍റെ നിജസ്ഥിതി ഇതാണ് എന്ന് തുടങ്ങുന്ന പോസ്റ്റിൽ, വിഷയത്തിൽ നുണപ്രചരണം നടത്തി പൊതുസമൂഹത്തിനു മുന്നിൽ തെറ്റിദ്ധാരണ പരത്തുകയും അത് വഴി കലാപം ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യമാണ്‌ ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലുള്ളതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സംഭവത്തിന്‍റെ നിജസ്ഥിതി അറിയാതെ മാധ്യമങ്ങളിലൂടെയും നവ മാധ്യമങ്ങളിലൂടെയും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ നടപടിയെടുക്കുമെന്ന് വ്യാഴാഴ്ച പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും വ്യക്തമാക്കിയിരുന്നു.

Related posts