പത്തനംതിട്ട : എതിര് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുള്ളവരെ കൊലപ്പെടുത്തി കൊല്ലപ്പെടുന്നവരുടെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും വേദനയില്‍ ആനന്ദം കണ്ടെത്തുന്ന സാഡിസ്റ്റുകളാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെന്ന് മുന്‍ ഡിസിസി പ്രസിഡന്റ് കെ. ശിവദാസന്‍ നായര്‍ എക്സ്. എംഎല്‍എ.
കാസര്‍ഗോട്ട് സിപിഎമ്മുകാരാല്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ശരത്ലാല്, കൃപേഷ് എന്നിവര്‍ക്ക് പ്രണാമം അര്‍പ്പിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ടൗണില്‍ സംഘടിപ്പിച്ച അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തില്‍ അറുതി വരുത്താതെ കേരളത്തില്‍ സമാധാനം ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഡിസിസി ഭാരവാഹികളായ എ.സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍ സലാം,റെജി പൂവത്തൂര്‍, സോജി മെഴുവേലി, എം.ജി കണ്ണന്, ഷാം കുരുവിള, എം.എസ് പ്രകാശ്, എം.വി ഫിലിപ്പ്, റോജി പോള്‍ ഡാനിയേല്‍, സുധാ കുറുപ്പ്, വിനീത അനില്‍, എലിസബത്ത് അബു, ബ്ലോക്ക് പ്രസിഡന്റ് വത്സന് റ്റി.കോശി, രാധാ ചന്ദ്രന്, റെനീസ് മുഹമ്മദ്, സജി അലക്സാണ്ടര്‍ എന്നിവര്‍ പ്രസംഗിച്ചു. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ഛായാചിത്രത്തിന് മുമ്പില്‍ ഡിസിസി ഭാരവാഹികളും നേതാക്കളും പുഷ്പാര്‍ച്ചന നടത്തി.