നെ​ഞ്ചി​ലേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വ് മരണത്തിലേക്ക് നയിച്ചു;ക​ട​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്കം; അനുജനെ കുത്തിക്കൊന്ന് ജ്യേഷ്ഠൻ


ചേ​ർ​ത്ത​ല: ക​ട​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​നു​ജ​ൻ കു​ത്തേ​റ്റു മ​രി​ച്ചു. ജേ​ഷ്ഠ​ൻ ഒ​ളി​വി​ൽ. വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ എ​ട്ടു​പു​ര​യ്ക്ക​ൽ ചി​റ​യി​ൽ ശി​വ​ൻ (44) ആ​ണ് മ​രി​ച്ച​ത്.

ദേ​ശീ​യ​പാ​ത​യി​ൽ ചേ​ർ​ത്ത​ല ഒ​റ്റ​പ്പു​ന്ന റെ​യി​ൽ​വേ ക്രോ​സി​ന് സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. കു​ത്തേ​റ്റ് റോ​ഡി​ൽ കി​ട​ന്ന ശി​വ​നെ ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ശി​വ​നും സ​ഹോ​ദ​ര​ങ്ങ​ളാ​യ സൈ​ജു, ബാ​ബു എ​ന്നി​വ​രും ചേ​ർ​ന്ന് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് ക​ട​ക്ക​ര​പ്പ​ള്ളി​യി​ൽ ഹോ​ട്ട​ൽ തു​ട​ങ്ങി​യ​ത്. ശി​വ​ന്‍റെ പേ​രി​ലാ​ണ് ക​ട​യു​ടെ വാ​ട​ക ചീ​ട്ട് എ​ഴു​തി​യി​രു​ന്ന​ത്.

കാ​ഷ് കൗ​ണ്ട​റി​ലി​രു​ന്ന് ബാ​ബു ക​ട​യി​ൽ വ​രു​ന്ന ഇ​ട​പാ​ടു​കാ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്ന​താ​യി​യു​ള്ള പ​രാ​തി​യെ തു​ട​ർ​ന്ന് ക​ട​യി​ൽ നി​ന്ന് പ​റ​ഞ്ഞ് വി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ബാ​ബു സ​ഹോ​ദ​ര​ൻ സൈ​ജു​വി​ന്‍റെ ബൈ​ക്ക് എ​ടു​ത്തു​കൊ​ണ്ട് പോ​യ​ി.

ക​ട​യി​ൽ നി​ന്ന് ഇ​യാ​ളെ ഒ​ഴി​വാ​ക്കി​യ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് ഇ​വി​ടെ​യെ​ത്തി​യ ബാ​ബു ശി​വ​നെ കു​ത്തി വീ​ഴ്ത്തി​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ശി​വ​ന്‍റെ തോ​ളി​ലും വ​യ​റി​ലും നെ​ഞ്ചി​ലു​മാ​ണ് കു​ത്തേ​റ്റ​ത്. നെ​ഞ്ചി​ലേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

പ​ട്ട​ണ​ക്കാ​ട് പാ​റ​യി​ൽ ഭാ​ഗ​ത്ത് ഭാ​ര്യ വീ​ട്ടി​ലാ​ണ് ശി​വ​ൻ താ​മ​സി​ക്കു​ന്ന​ത്. ഭാ​ര്യ: സു​നി​ത. മ​ക്ക​ൾ: ശി​വ​ഗം​ഗ, ശ​ക്തി. ഡി​വൈ​എ​സ്പി എ.​ജി ലാ​ൽ, സി​ഐ വി.​പി മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ക്കാ​യി തെ​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി.

Related posts

Leave a Comment