കു​ട്ടി​ക​ൾ​ക്ക് എ​ഴു​ത്തും വാ​യ​ന​യും അ​റി​യി​ല്ലെ​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ അ​ഭി​പ്രാ​യ​മ​ല്ലെ​ന്ന് ശിവൻകുട്ടി; അ​ക്ഷ​ര​ത്തെ​റ്റ് ക​ണ്ടി​ട്ടു​ണ്ടാ​യ വി​ഷ​മ​ത്താ​ലു​ള്ള പ്ര​തി​ക​ര​ണ​മെ​ന്ന് സ​ജി ചെ​റി​യാ​ൻ

തി​രു​വ​ന​ന്ത​പു​രം: പ​ത്താം​ക്ലാ​സ് ക​ഴി​ഞ്ഞ കു​ട്ടി​ക​ൾ​ക്ക് എ​ഴു​ത്തും വാ​യ​ന​യും അ​റി​യി​ല്ലെ​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ അ​ഭി​പ്രാ​യ​മോ ന​യ​മോ അ​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ​തി​രെ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യി​രു​ന്നു. ഈ ​വി​ഷ​യം പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച​തി​നെ തു​ട​ർ​ന്ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി ശി​വ​ൻ​കു​ട്ടി.

അ​ക്ഷ​ര​ത്തെ​റ്റ് ക​ണ്ടി​ട്ടു​ണ്ടാ​യ വി​ഷ​മ​ത്താലുള്ള പ്രതികരണമെന്ന് സജി ചെറിയാൻ
തിരുവനന്തപുരം : ത​ന്‍റെ വീ​ടി​ന് അ​ടു​ത്തു​ള്ള ഒ​രു കു​ട്ടി എ​ഴു​തി​യ അ​പേ​ക്ഷ​യി​ലെ അ​ക്ഷ​ര​ത്തെ​റ്റ് ക​ണ്ടി​ട്ടു​ണ്ടാ​യ വി​ഷ​മ​ത്തി​ലാ​ണ് പ​ത്താം​ക്ലാ​സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് എ​ഴു​ത്തും വാ​യ​ന​യും അ​റി​യി​ല്ലെ​ന്ന് പ​റ​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ് സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ വ്യ​ക്ത​മാ​ക്കി​യ​ത്.

നി​യ​മ​സ​ഭ​യി​ലാ​ണ് സ​ജി ചെ​റി​യാ​ൻ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ജ​നാ​ധി​പ​ത്യ രാ​ജ്യ​മ​ല്ലെ ച​ർ​ച്ച ന​ട​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment