തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന പ്രതിസന്ധി ഗൗരവത്തോടെ കാണുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി.
ശിവൻകുട്ടി. പ്ലസ് വൺ സീറ്റിൽ കുറവുണ്ടെന്ന് സമ്മതിച്ച മന്ത്രി, എന്നാൽ ഇക്കാര്യത്തിൽ കണക്കുപറഞ്ഞ് വാദിക്കാനില്ലെന്നും നിയമസഭയിൽ പറഞ്ഞു.
ഇത്തവണ എ പ്ലസുകാരുടെ എണ്ണം കൂടിയതിനാൽ വിദ്യാർഥികൾ ആഗ്രഹിക്കുന്ന പ്രകാരം സീറ്റ് കിട്ടണമെന്നില്ല.
വിദ്യാർഥികൾക്ക് അമിത ഉൽക്കണ്ഠ വേണ്ട, താലൂക്ക് അടിസ്ഥാനത്തിൽ പരിശോധിച്ച് പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.