തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനെടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും എണ്ണം 1707 പേരെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. മലപ്പുറം ജില്ലയിലാണ് വാക്സിനെടുക്കാത്ത അധ്യാപകർ കൂടുതലുള്ളത്.
എൽപി, യുപി, എച്ച്എസ് വിഭാഗത്തിൽ 1066 പേരും ഹയർസെക്കൻഡറി വിഭാഗത്തിൽ 223 പേർ വാക്സിനെടുക്കാനുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കുട്ടികളുടെ ജീവനാണ് സർക്കാർ മുന്തിയ പരിഗണന നൽകുന്നത്. വാക്സിനെടുക്കാൻ ആരോഗ്യപ്രശ്നമുള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
അല്ലെങ്കിൽ ആഴ്ചയിലൊരിക്കൽ ആർടിപിസിആർ ടെസ്റ്റ് നടത്തിയതിന്റെ ഫലം ഹാജരാക്കണം. അതിന് തയാറാകാത്തവർ ശന്പളമില്ലാത്ത അവധിയെടുക്കണമെന്നും മന്ത്രി വ്യക്തമാക്കി.
വാക്സിനെടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും കണക്കുകൾ ജില്ല തിരിച്ച് താഴെ പറയുന്ന പ്രകാരമാണ്.
മലപ്പുറം- 201, കോഴിക്കോട്്്-151, വയനാട്-29, കണ്ണൂർ -90, എറണാകുളം- 106, ഇടുക്കി-43
തിരുവനന്തപുരം-110, കൊല്ലം- 90, പത്തനംതിട്ട-51, കോട്ടയം-74, ആലപ്പുഴ-89, തൃശൂർ-124, പാലക്കാട്-61 , കാസർകോട്-36.
വാക്സിനെടുക്കാത്ത അധ്യാപകരുടെ പേരുകൾ പുറത്ത് വിടുമെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
ആരെയും ആക്ഷേപിക്കാൻ ഉദ്യേശിക്കുന്നില്ല. എല്ലാ അധ്യാപകരും അനധ്യാപകരും വാക്സിനെടുക്കണമെന്നാണ് സർക്കാരിന്റെ നിർദേശം.
ആരോഗ്യപ്രശ്നമുള്ളവരുടെയും അല്ലാത്തവരുടെയും എണ്ണവും പേരുകളും വിദ്യാഭ്യാസ വകുപ്പിന്റെ പക്കലുണ്ട ്.
എന്നാൽ ഇപ്പോൾ പുറത്ത് വിടാൻ ഉദ്ദേശിക്കുന്നില്ല. വാക്സിനെടുക്കാത്തവർ സ്വയം തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.