റാഞ്ചി: അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബിജെപി ആരെയും ദ്രോഹിക്കില്ലെന്ന് കേന്ദ്ര മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.
ബിജെപി അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു ശിവരാജ് സിംഗ് ചൗഹാൻ.
ചമ്പായി സോറനെ ഏതനും ദിവസത്തേക്ക് മുഖ്യമന്ത്രിയായി നിയമിച്ച് ജാർഖണ്ഡ് മുക്തി മോർച്ച അദ്ദേഹത്തെ ദ്രോഹിക്കുകയാണ്.
കുറച്ചു ദിവസം കൂടി അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു. ഒരു കുടുംബം മാത്രം ഭരിക്കാൻ അവർ ആഗ്രഹിക്കുകയാണെന്നും ഹേമന്ത് സോറനെ വിമർശിച്ചുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു. മൂന്നാം തവണയും അധികാരമേറ്റ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സർക്കാർ ജൂലൈ എട്ടിന് വിശ്വാസ വോട്ട് തേടും.