ക​രു​ത​ലി​നും സ്‌​നേ​ഹ​ത്തി​നും ഭാഷ​ക​ളി​ല്ല! അതിരുകളില്ലാതെ ശി​വ​റാ​മി​ന്‍റെ ക​രു​ത​ൽ; ആ​രോ​രു​മി​ല്ലാ​തെ തെ​രു​വി​ല്‍ അ​ല​യു​ന്നവര്‍ക്ക് തുണയാവുകയാണ്‌ ഈ ‘​ഭാ​യി’

കൊ​ച്ചി: ക​രു​ത​ലി​നും സ്‌​നേ​ഹ​ത്തി​നും ഭാഷ​ക​ളി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് കൊ​ച്ചി​യി​ല്‍ തൊ​ഴി​ല്‍ ചെ​യ്തു​വ​രു​ന്ന ഒ​ഡീ​ഷ​ക്കാ​ര​നാ​യ ശി​വ​റാം.

തെ​രു​വോ​ര​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന നി​ര്‍​ധ​ന​ര​രു​ടെ മു​ടി​യും താ​ടി​യും വെ​ട്ടി അ​വ​രെ ‘സു​ന്ദ​ര​ന്മാ​രും സു​ന്ദ​രി​ക​ളും’ ആ​ക്കു​ന്ന​തി​നൊ​പ്പം വി​ശ​പ്പ​ക​റ്റാ​ന്‍ ഭ​ക്ഷ​ണ​വും ന​ല്‍​കി മാ​തൃ​ക​യാ​വു​ക​യാ​ണ് ഈ ‘​ഭാ​യി’.

ഒ​മ്പ​ത് വ​ര്‍​ഷം മു​മ്പ് ഒ​ഡീ​ഷ​യി​ല്‍ നി​ന്ന് ജോ​ലി തേ​ടി എ​റ​ണാ​കു​ള​ത്തെ​ത്തി​യ ശി​വ​റാം നി​ല​വി​ല്‍ പ​ത്മ ജം​ഗ്ഷ​നു സ​മീ​പം ജ്യൂ ​സ്ട്രീ​റ്റ് റോ​ഡി​ല്‍ ബാ​ര്‍​ബ​ര്‍ ഷോ​പ്പ് ന​ട​ത്തി​യ വ​രി​ക​യാ​ണ്.

ആ​ദ്യ ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്ത് ആ​രോ​രു​മി​ല്ലാ​തെ തെ​രു​വി​ല്‍ അ​ല​യു​ന്ന ആ​ളു​ക​ളെ ക​ണ്ട​തോ​ടെ​യാ​ണ് ഇ​ത്ത​ര​ക്കാ​രെ സ​ഹാ​യി​ക്ക​ണ​മെ​ന്ന ആ​ശ​യം ശി​വ​റാ​മി​നു തോ​ന്നി​യ​ത്.

ഇ​തേ​തു​ട​ര്‍​ന്ന് അ​റി​യാ​വു​ന്ന തൊ​ഴി​ല്‍ ആ​ശ്ര​യ​മി​ല്ലാ​ത്ത​വ​ര്‍​ക്ക് ഉ​പ​കാ​ര​മാ​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഒ​ഴി​വു ദി​ന​ങ്ങ​ളി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ആ​ളു​ക​ളെ തേ​ടി ക​ണ്ടെ​ത്തി​യാ​ണ് മു​ടി വെ​ട്ടി ന​ല്‍​കു​ന്ന​ത്. ഒ​പ്പം വെ​ള്ള​വും ല​ഘു ഭ​ക്ഷ​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യും.

നേ​രി​ട്ട് ക​ണ്ടെ​ത്തു​ന്ന ആ​ളു​ക​ള്‍​ക്കു പു​റ​മെ സു​ഹൃ​ത്തു​ക്ക​ള്‍ അ​റി​യി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലും ശി​വ​റാം സ​ഹാ​യ​മെ​ത്തി​ക്കു​ന്നു​ണ്ട്.

രോ​ഗ​വ്യാ​നം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ശു​ചി​ത്വം കാ​ത്തു സൂ​ക്ഷി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​വും ശി​വ​റാം ഇ​വ​ര്‍​ക്ക് ന​ല്‍​കി വ​രു​ന്നു.

ശി​വ​റാ​മി​നൊ​പ്പം സു​ഹൃ​ത്തു​ക്ക​ളാ​യ പൂ​ര്‍​ണ ച​ന്ദ്, സ​ഞ്ജ​യ്, ര​വി എ​ന്നി​വ​രു​മു​ണ്ട് ആ​ളു​ക​ളെ സ​ഹാ​യി​ക്കാ​ന്‍. വ​രു​മാ​ന​ത്തി​ന്‍റെ ഒ​രം​ശം ഇ​ത്ത​രം പ്ര​വ​ര്‍​ത്തി​ക​ള്‍​ക്കാ​ണ് ഇ​പ്പോ​ള്‍ നീ​ക്കി​വയ്ക്കു​ന്ന​ത്.

മ​ല​യാ​ളം സം​സാ​രി​ക്കാ​ൻ ​അറിയാവുന്നതിൽ ആ​ളു​ക​ളോ​ട് ഇ​ട​പ​ഴ​കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​കു​ന്നു​വെ​ന്ന് ശി​വ​റാം പ​റ​യു​ന്നു.

Related posts

Leave a Comment