തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസില്‍ പ്രതികളായ എസ്എഫ്ഐ മുന്‍ നേതാക്കള്‍ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയതായി പിഎസ്സിയുടെ പരിശോധന റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ കൂടുതൽ നടപടികൾ. കുത്ത് കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, പ്രണവ്, നിസാം എന്നിവരെ പരീക്ഷാ തട്ടിപ്പ് കേസിലും പ്രതി ചേർക്കുമെന്നാണ് വിവരം.
ഇതിനു പുറമേ എസ്എഫ്ഐ നേതാക്കൾ മുൻപന്തിയിലെത്തിയ പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് തന്നെ റദ്ദാക്കിയേക്കുമെന്നും സൂചനകളുണ്ട്. പിഎസ്സി പരീക്ഷയുടെ ഉത്തരങ്ങൾ ഫോൺ സന്ദേശങ്ങളായി ലഭിച്ചെന്ന വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. 90ലധികം സന്ദേശങ്ങളാണ് ഇവർക്ക് ഇതുമായി ബന്ധപ്പെട്ട് വാട്സ് ആപ്പു വഴി ലഭിച്ചതെന്നാണ് പുറത്തുവന്ന വിവരം.