ഒറ്റപ്പാലം: ലോക്ക് ഡൗണ്‍ കാലത്ത് നിരവധി രോഗികൾക്ക് ജീവകാരുണ്യ പ്രവർത്തനത്തിലൂടെ ഗ്രാമത്തിലെ അഞ്ഞൂറോളം വീടുകളിൽ രോഗബാധിതർക്കു മരുന്നുനല്‍കി ചാലിശേരി ശിവാസ് മാതൃകയാകുന്നു.
മനഃസാന്നിധ്യവും ക്ഷമയും മുതൽക്കൂട്ടായ ശിവാസിനു മൂന്നുമാസത്തിനുള്ളിൽ ഇത്രയധികം കുടുംബങ്ങളിലെ രോഗികൾക്കു ആവശ്യമായ മുരുന്ന് സൗജന്യമായി എത്തിച്ചു നല്കാൻ കഴിഞ്ഞു.
ചാലിശേരി പഞ്ചായത്ത് പരിധിയിൽ മരുന്ന് ആവശ്യപ്പെട്ടു വിളിക്കുന്നവർക്ക് സ്വന്തംചെലവിൽ യാത്ര ചെയ്ത് മരുന്ന് എത്തിച്ചുകൊടുക്കുകയാണ് ഇടതുപക്ഷ യുവജന വിഭാഗം ഭാരവാഹിയും സാമൂഹ്യപ്രവർത്തകനുമായ മുപ്പതുകാരൻ ശിവാസ്.
തൃശൂർ, ഒല്ലൂർ, പെരിന്തൽമണ്ണ, ഒറ്റപ്പാലം, പട്ടാന്പി, ഗുരുവായൂർ, കുന്നംകുളം, കുറ്റിപ്പുറം, കോട്ടക്കൽ, ചെറുതുരുത്തി തുടങ്ങിയ പ്രദേശങ്ങളിൽ ലോക്ക് ഡൗണ്‍ കാലത്ത് രോഗികൾക്കു മരുന്ന് എത്തിച്ചു നല്കുന്ന ശിവാസിന്റെ കാരുണ്യപ്രവർത്തനം ആശ്വാസമായി.
കൂടാതെ ചാലിശേരി, നാഗലശേരി, കപ്പൂർ, തൃത്താല, കടങ്ങോട് പഞ്ചായത്തുകളിലും ശിവാസിന്റെ സഹായഹസ്തം എത്തിയിരുന്നു. നാഗലശേരി പഞ്ചായത്ത് ഒന്‍പതാം വാർഡ് മെംബർ സേതുമാധവന്റെ ആവശ്യപ്രകാരം ക്വാറന്ൈറനിൽ കഴിയുന്നവർക്കും സ്വന്തം ഇരുചക്രവാഹനം ഉപയോഗിച്ചു
അഞ്ഞൂറിലധികം പേർക്കു സൗജന്യ സേവനംവഴി ഇതിനകം മരുന്നു എത്തിച്ചു നല്കി ശിവാസ് തന്റെ ജീവകാരുണ്യ പ്രവർത്തനം മുടക്കമില്ലാതെ നടത്തി വരുന്നു. സാമൂഹ്യ മാധ്യമങ്ങൾ വഴി മരുന്ന് വാങ്ങുവാൻ പോകുന്ന സ്ഥലങ്ങൾ ദിവസവും അറിയിച്ചതോടെ സഹായത്തിന് ആവശ്യക്കാരേറി.
ഇതിനായി വാഹനത്തിനുവേണ്ടിയുള്ള ഇന്ധന ചെലവുകൾക്ക് ബാങ്കിലെ സഹപ്രവർത്തകർ ധനസഹായം നല്കി സഹായിച്ചു. പോലീസിന്റെ എല്ലാവിധ കോവിഡ് സുരക്ഷ നിയമങ്ങളും പാലിച്ചാണ് യാത്രകൾ നടത്തിയിരുന്നത്.
ചാലിശേരി സഹകരണ ബാങ്കിൽ താത്കാലിക ജീവനക്കാരനായ ശിവാസ് മൂന്നുമാസക്കാലമായി തീർത്തും സൗജന്യ സേവനമാണ് നടത്തിവരുന്നത്.
ഡിവൈഎഫ് ഐ ബ്ലോക്ക് സെക്രട്ടേറിയേറ്റ് അംഗമായ ശിവാസ് എൽസി മെംബർ കൂടിയാണ്. ആശുപത്രിക്ക് സമീപം വലിയറവീട്ടീൽ ശിവശങ്കരൻ- വിനു ദന്പതികളുടെ മൂന്നുമക്കളിൽ മൂത്തമകനാണ് ശിവാസ്. ഭാര്യ: കൃഷ്ണവേണി. മകൾ ശിവദ.