കൊച്ചി: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്തു. കോടതിയുടെ അനുമതിയോടെയാണ് കസ്റ്റംസ് നടപടി. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണം കോടതിയാണ് അനുമതി നൽകിയത്.
കേസിലെ നാലാം പ്രതിയാണ് ശിവശങ്കർ. നിലവിൽ ഇഡിയുടെ കേസിൽ റിമാൻഡിൽ കഴിയുകയാണ് ശിവശങ്കർ.