കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യംചെയ്യലിന് വിധേയനാകുന്നതിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കർ കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തി. തിങ്കളാഴ്ച പുലർച്ചെയോടെ പൂജപ്പുര വീട്ടിൽ നിന്നാണ് ശിവശങ്കർ കൊച്ചിയിലേക്ക് പുറപ്പെട്ടത്.
രാവിലെ പത്തോടെ ചോദ്യം എൻഐഎയുടെ വിദഗ്ധസംഘം ചോദ്യം ചെയ്യൽ ആരംഭിക്കും. ഹെതർ ഫ്ളാറ്റ്, സ്വപ്ന സുരേഷിന്റെ ഫ്ളാറ്റ്, സ്വപ്നയുടെ വാടക വീട് ഇവിടെയെല്ലാം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷണ സംഘം ചോദിച്ചറിയും.
നേരത്തെ ശിവശങ്കർ നല്കിയ മൊഴികളിലെ വൈരുധ്യങ്ങളില്‍ വ്യക്തത തേടാനാണ് എന്‍ഐഎയുടെ ശ്രമം. അതേസമയം, സെക്രട്ടറിയേറ്റിലെ സിസിടിവി ദ്യശ്യങ്ങൾ ലഭിക്കുന്നതിന് മുൻപേ തന്നെയാണ് എം.ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യാൻ പോകുന്നത്.