തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് എം. ശിവശങ്കര്‍. കേസ് തീര്‍ന്ന ശേഷം മാത്രം പരസ്യപ്രതികരണത്തില്‍ തീരുമാനമെടുക്കും.
ഇപ്പോഴത്തെ സാഹചര്യത്തില്‍ പറയാനുള്ളതെല്ലാം പുസ്തകത്തിലുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. പുസ്തകത്തെക്കുറിച്ച് കൂടുതല്‍ വ്യാഖ്യാനിക്കാനോ വിശദീകരിക്കാനോ ഉദ്ദേശിക്കുന്നില്ല.
എഴുതിയതെല്ലാം തന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്. പുസ്തകത്തില്‍ എഴുതിയ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും വിശകലനം ചെയ്യാനും അനുമാനിക്കാനും വായനക്കാര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.
മറ്റുള്ളവരുടെ ആരോപണങ്ങള്‍ക്ക് താന്‍ മറുപടി പറയേണ്ടതില്ലെന്നും ശിവശങ്കർ പറഞ്ഞു.