സ്വന്തം ലേഖകന്‍
കൊച്ചി : സ്വര്‍ണക്കടത്തു കേസില്‍ സ്വപ്നയുടെയും വേണുഗോപാലിന്റെയും മൊഴി ശിവശങ്കറിനു കുരുക്കായി ജാമ്യം നിഷേധിച്ചു. ഇനി ജാമ്യത്തിനായി എം. ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിക്കും.
സ്വര്‍ണക്കടത്തിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. കേസില്‍ നവംബര്‍ പത്തിന് സ്വപ്നയെ ഇഡി ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെ ജയിലില്‍ പോയി ചോദ്യംചെയ്ത് മൊഴിയെടുത്തിരുന്നു.
ഈ മൊഴിയില്‍ കള്ളക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നെന്നും ലോക്കറില്‍നിന്ന് ലഭിച്ചപണം ശിവശങ്കറിന് നല്കിയ കോഴയാണെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
സ്വപ്നയുടെ മൊഴിയില്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പ്രസ്താവിച്ച വിധിയിലും പറയുന്നുണ്ട്.
ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രധാനമായും ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചത്. കടുത്ത സാമ്പത്തിക പ്രശ്നങ്ങളുണ്ടായിട്ടും ലോക്കറിലെ പണത്തില്‍ സ്വപ്ന തൊട്ടില്ല.
അതു ശിവശങ്കറിനു ലഭിച്ച കോഴപ്പണമായതിനാലാണു സ്വപ്നയ്ക്ക് ആ പണം ഉപയോഗിക്കാന്‍ കഴിയാതിരുന്നതെന്നും ഇഡി നിലപാട് എടുക്കുന്നു. ശിവശങ്കറിന് ഭാവിയിലും കുരുക്കാകും ഈ വാദങ്ങള്‍.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാല്‍ നല്കിയ മൊഴികളാണ് ഈ നിഗമനത്തിലേക്ക് എത്താന്‍ അന്വേഷണ ഏജന്‍സിക്ക് കരുത്താകുന്നത്.
സ്വര്‍ണക്കടത്തിലൂടെ ലഭിച്ച കള്ളപ്പണമാണോ ലൈഫ് മിഷനിലെ കോഴപ്പണമാണോ എന്ന സംശയം ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്വപ്നയുടെ മൊഴിക്ക് പ്രാധാന്യമുണ്ട്.
ഇഡിക്ക് നല്കുന്ന മൊഴിക്ക് തെളിവു മൂല്യമുള്ളതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇഡിയുടെ കേസില്‍ ജാമ്യംതേടി ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിക്കും. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഇനി ഹൈക്കോടതിയിലാണ് ജാമ്യഹര്‍ജി നല്‍കേണ്ടത്.
അടുത്ത ദിവസങ്ങളില്‍ ഇതിനു നടപടിയുണ്ടാകുമെന്ന് സൂചനയുണ്ട്. അതേസമയം വീണ്ടും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ശിവശങ്കറിന് ജാമ്യംനല്‍കാന്‍ നിയമപരമായി കഴിയുമെങ്കിലും നിലവിലെ വിധിയില്‍ ശിവശങ്കറിന് പ്രതികൂലമായ നിരവധി നിരീക്ഷണങ്ങളുള്ളത് വിനയാകുമെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.