മുംബൈ: നാരായൺ റാണെയെ കേന്ദ്ര കാബിനറ്റ് മന്ത്രിയാക്കിയതു തങ്ങളെ ആക്രമിക്കാൻ വേണ്ടി മാത്രമാണെന്നു ശിവസേന.
കേന്ദ്രത്തിൽ സഹകരണ വകുപ്പ് രൂപവത്കരിച്ചതു മഹാരാഷ്ട്രയിലെ സഹകരണ പ്രസ്ഥാനങ്ങളെ ദ്രോഹിക്കാൻ വേണ്ടിയാണെന്നു ശിവസേന വക്താവ് അരവിന്ദ് സാവന്ത് കുറ്റപ്പെടുത്തി.
മഹാരാഷ്ട്രയിൽ ശിവസേന പ്രതിനിധിയായി മുഖ്യമന്ത്രിയായ നാരായൺ റാണെ 16 വർഷം മുന്‍പാണു പാർട്ടി വിട്ടത്. കോൺഗ്രസിൽ ചേർന്ന ഇദ്ദേഹം 2017ൽ ബിജെപി പക്ഷത്തെത്തി. കൊങ്കൺ മേഖലയിലെ അതികായനായ റാണെ, ശിവസേനയുടെ ബദ്ധശത്രുവാണ്.