മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ നാവ് പിഴുതെടുക്കുന്നവർക്ക് 11 ലക്ഷം രൂപ പ്രതിഫലം നൽകുമെന്നു ശിവസേന(ഷിൻഡെ) എംഎൽഎ സഞ്ജയ് ഗെയ്ക്വാദിനെതിരേ കേസ്.
പരാമർശം ഏറെ വിവാദമായതിനു പിന്നാലെ ബുൽധാന എംഎൽഎയ്ക്കെതിരേ പോലീസ് കേസെടുക്കുകയായിരുന്നു. രാഹുൽ വിദേശത്തുവച്ച് ഇന്ത്യയിലെ സംവരണസംവിധാനം അവസാനിപ്പിക്കുമെന്നു പ്രസംഗിച്ചുവെന്നും ഇത് കോൺഗ്രസിന്റെ യഥാർഥ മുഖം വെളിവാക്കുന്നതാണെന്നും ഗെയ്ക്വാദ് പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് ഇദ്ദേഹം രാഹുൽ ഗാന്ധിക്കെതിരേ പരാമർശം നടത്തിയത്. എന്നാൽ, ഗെയ്ക്വാദിന്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുളെ പ്രതികരിച്ചു.