വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ നേതാക്കളടക്കമുള്ള ബിജെപിക്കാര്‍ കിണഞ്ഞു പരിശ്രമിക്കുന്നതു കണ്ടാല്‍, ചെറിയ ക്ലാസുകളില്‍ ടീച്ചര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിനായി കുട്ടികള്‍ ചെയ്യുന്നതുപോലെ തോന്നും. മണ്ടത്തരം മുഴച്ചുനില്‍ക്കുന്ന പ്രസ്താവനകളിലൂടെയാണ് പലപ്പോഴും ഇക്കൂട്ടര്‍ വിവാദത്തില്‍ പെടുന്നത്. യു.എസിലെ റോഡിനേക്കാള്‍ മികച്ചത് തന്റെ സംസ്ഥാനമായ മധ്യപ്രദേശിലെ റോഡുകളാണെന്ന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ പ്രസ്താവനയാണ് ഏറ്റവുമൊടുവില്‍ വിവാദമായതും പിന്നീട് അതിനെ ട്രോളി ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുകള്‍ പ്രചരിക്കുന്നതും. വാഷിംഗ്ടണില്‍ നടന്ന ഇന്ത്യ യുഎസ് സ്ട്രാറ്റജിക് പാര്‍ട്നര്‍ഷിപ് ഫോറം മീറ്റിംഗിന് പിന്നാലെയായിരുന്നു യുഎസിലെ റോഡുകളേക്കാള്‍ മികച്ചത് മധ്യപ്രദേശിലെ റോഡുകളാണെന്ന ശിവരാജ് സിംഗ് ചൗഹാന്റെ പ്രസ്താവന.
വാഷിംഗ്ടണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും യാത്രതുടങ്ങിയതിന് പിന്നാലെയാണ് അവിടുത്തെ റോഡുകളേക്കാള്‍ എത്ര മികച്ചതാണ് മധ്യപ്രദേശ് റോഡുകള്‍ എന്ന് എനിക്ക് മനസിലായത്. ഇതായിരുന്നു ചൗഹാന്റെ വാക്കുകള്‍. 6.58 മില്യണ്‍ കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലോകത്തിലെ തന്നെ ഏറ്റവും വലുതും നീളമേറിയതുമായ റോഡ് നെറ്റ് വര്‍ക്കായ യു.സിലെ റോഡുകളെകുറിച്ചായിരുന്നു ചൗഹാന്റെ ഈ പ്രസ്താവന. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ ഒരു സംസ്ഥാനത്തിനും വികസിക്കാന്‍ കഴിയില്ലെന്നും ചൗഹാന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ചൗഹാനെ ട്രോളിക്കൊണ്ടുള്ള ചിത്രങ്ങളും കമന്റുകളും സോഷ്യല്‍ മീഡിയയില്‍ എത്തിയത്. 2016 ഓഗസ്റ്റില്‍ മധ്യപ്രദേശിലെ വെള്ളപ്പൊക്ക ദുരിതബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ ചൗഹാനെ ഷൂ നനയാതിരിക്കാനായി സെക്യൂരിറ്റി ജീവനക്കാര്‍ താങ്ങിയെടുത്ത് കൊണ്ടുപോകുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ ഷെയര്‍ ചെയ്തായിരുന്നു ചിലര്‍ ട്രോളിയത്.
വാഷിംഗ്ടണ്‍ ഡിസിയിലെ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന റോഡില്‍ നിന്നും ശിവരാജ് സിംഗ് ചൗഹാനെ എടുത്ത് നടക്കുന്ന എഫ്ബിഐ ഏജന്റുമാര്‍ എന്ന് പറഞ്ഞായിരുന്നു ചിത്രം ഷെയര്‍ ചെയ്തത്. ഇതിന് പുറമെ മധ്യപ്രദേശിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡിന്റെ ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് ഇത് യുഎസിലെ റോഡിന്റെ ചിത്രമാണെന്നും യുഎസുകാര്‍ മധ്യപ്രദേശ് റോഡിനെ കണ്ടുപഠിക്കണം എന്നുപറഞ്ഞുകൊണ്ടായിരുന്നു മറ്റൊരാളുടെ പരിഹാസം. ഭോപ്പാലിലെ ദീന്‍ദയാല്‍ ചൗക്കിന്റെ ആകാശക്കാഴ്ചയെന്ന് പറഞ്ഞ് യുഎസിലെ ജോര്‍ജിയയിലെ റോഡിന്റെ ചിത്രം ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു മറ്റൊരാള്‍ ചൗഹാനെ കളിയാക്കിയത്. വാഷിംഗ്ടണിലെ പ്രധാന നഗരം എന്നുപറഞ്ഞുകൊണ്ട് മധ്യപ്രദേശിലെ റോഡിലൂടെ കന്നുകാലികള്‍ മേയുന്ന ചിത്രവും ആളുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ഇന്‍ഡോര്‍-ഭോപ്പാല്‍ അണ്ടര്‍ഗ്രൗണ്ട് ഹൈവെ എന്ന് പറഞ്ഞ് യുഎസിലെ അറ്റ്ലാന്റയിലെ ടോം മോര്‍ലാന്റ് ഇന്റര്‍ചേഞ്ചിന്റെ ചിത്രവും ചിലര്‍ ഷെയര്‍ ചെയ്ത് ചൗഹാനെ ട്രോളുകയായിരുന്നു.
Shivraj sir ye hai MP ki road ki asli halat pic.twitter.com/SshLaHvWGi
— Shabab Ali Khan (@ShababAliKhan11) October 25, 2017
This is a picture of Washington. Such a poor condition of roads there. They should get inspired from #MPRoads pic.twitter.com/WwbpNF41Lu
— SAGAR (@sagarcasm) October 24, 2017
Sorry state of affairs in US 😭, mama shivraj lifted by FBI agents on the water-logged and pot ridden road in Washington DC pic.twitter.com/Q6a4WXzBuG
— Rofl Modi (@licensedtodream) October 25, 2017
Aerial view of Dinadayal Chowk, Bhopal. #MPRoads pic.twitter.com/RuZb2riih1
— Tarun Kumar (@tkumar_tarun) October 25, 2017
#MPRoads मध्य प्रदेश कि चमचमाती सड़कें, pic.twitter.com/abi4OxpeMz
— akhilesh dwivedi (@Kumardwivedi4) October 25, 2017