ആറു കാലുകളുമായി ജനിച്ച പശു സാമൂഹ്യ മാധ്യമങ്ങളുടെ ശ്രദ്ധ നേടിയെടുക്കുന്നു. ചൈനയിലെ ചോംക്വിംഗ് സിറ്റിയിലാണ് സംഭവം. ഇവിടെയുള്ള ഒരു കർഷകന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ പശു.
ഈ പശുവിന്റെ വയറിൽ നിന്നുമാണ് തുടയുൾപ്പടെ രണ്ടു കാലുകൾ വളർന്നു നിൽക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷങ്ങളായി ഈ പശുവിന്റെ അമ്മയെ ഞാൻ വളർത്തുന്നുന്നതാണെന്നും നാലു കുട്ടികൾ ഇതിനു മുന്പ് ജനിച്ചിരുന്നുവെന്നും എന്നാൽ ഇത്തരമൊരു അനുഭവം ഇതാദ്യാമാണെന്നും പശുവിന്റെ ഉടമസ്ഥൻ പറയുന്നു.
ആറ് കാലുകളുമായി ജനിച്ച പശുവിനെക്കുറിച്ച് അറിഞ്ഞ് ഇവിടേക്ക് സന്ദർശക പ്രവാഹമാണ്. മാത്രമല്ല നവമാധ്യമങ്ങളിലും ഈ പശുവിന്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് ആദ്യമല്ല, ഇതിനു മുന്പും ചൈനയിൽ സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ട്.