ആ​റ് പു​തി​യ ഗ്ര​ഹ​ങ്ങ​ൾ കൂ​ടി: ആ​കെ എ​ണ്ണം 5,502; ക​ണ്ടെ​ത്തി​യ​തി​ൽ ഒ​ന്ന് വ്യാ​ഴ​ത്തേ​ക്കാ​ൾ വ​ലി​യ ഗ്ര​ഹം

സൗ​ര​യൂ​ഥ​ത്തി​ന് പു​റ​ത്ത് ആ​റ് ഗ്ര​ഹ​ങ്ങ​ളെ​ക്കൂ​ടി നാ​സ​യു​ടെ ട്രാ​ൻ​സി​റ്റിം​ഗ് എ​ക്‌​സോ​പ്ലാ​ന​റ്റ് സ​ർ​വേ സാ​റ്റ​ലൈ​റ്റ് ക​ണ്ടെ​ത്തി. ഇ​തോ​ടെ സൗ​ര​യൂ​ഥ​ത്തി​ന് പു​റ​ത്ത് മ​നു​ഷ്യ​ന് അ​റി​വാ​കു​ന്ന ഗ്ര​ഹ​ങ്ങ​ളു​ടെ എ​ണ്ണം 5,502 ആ​യി.

ഭീ​മ​ൻ ഗ്ര​ഹ​മാ​ണ് ഇ​പ്പോ​ൾ ക​ണ്ടെ​ത്തി​യ​തി​ൽ ഒ​ന്ന്. സൗ​ര​യൂ​ഥ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഗ്ര​ഹ​മാ​യ വ്യാ​ഴ​ത്തേ​ക്കാ​ൾ വ​ലി​യ ഗ്ര​ഹ​മാ​ണി​തെ​ന്നു പ​റ​യു​ന്നു.

സൂ​ര്യ​നേ​ക്കാ​ൾ 40 മ​ട​ങ്ങ് വ​ലി​പ്പ​മു​ള്ള ന​ക്ഷ​ത്ര​ത്തെ​യാ​ണ് ഈ ​ഗ്ര​ഹം ഭ്ര​മ​ണം ചെ​യ്യു​ന്ന​ത്. HD 36384 b എ​ന്നാ​ണ് ഈ ​ഗ്ര​ഹ​ത്തി​ന് ന​ൽ​കി​യ പേ​ര്. മ​റ്റൊ​രു ഗ്ര​ഹം പ്രോ​ട്ടോ​പ്ലാ​ന​റ്റ് ഗ​ണ​ത്തി​ൽ​പ്പെ​ട്ട​താ​ണ്. ഈ ​ഗ്ര​ഹ​ത്തി​ന്‍റെ രൂ​പീ​ക​ര​ണം ഇ​നി​യും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.

എ​ങ്ങ​നെ​യാ​ണ് പ്ര​പ​ഞ്ച​ത്തി​ൽ ഗ്ര​ഹ​ങ്ങ​ൾ രൂ​പം കൊ​ള്ളു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്കാ​ൻ ഈ ​പ്രോ​ട്ടോ​പ്ലാ​ന​റ്റി​നെ പ​ഠി​ച്ചാ​ൽ മ​തി​യാ​കു​മെ​ന്നു ശാ​സ്ത്ര​ലോ​കം ക​രു​തു​ന്നു.

Related posts

Leave a Comment