ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ശനിയാഴ്ചയാണ് സംഭവം.
സരഫ്ര ബസാറിലെ വീട്ടുമുറ്റത്ത് കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആണ് കൗമാരക്കാരന് സമീപത്തെ കരിമ്പിന്‍തോട്ടത്തില്‍ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്.
സമീപവാസിയായ പതിനഞ്ചുകാരനാണ് പ്രതി. അതിക്രമത്തെത്തുടര്‍ന്ന് അവശനിലയിലായ കുഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അമ്മ വിവരമറിഞ്ഞത്.
ഒപ്പം കളിച്ചിരുന്ന കുട്ടികളെ വിരട്ടിയോടിച്ചശേഷമാണ് പ്രതി കരിമ്പിന്‍തോട്ടത്തിലേക്ക് കൊണ്ടുപോയതെന്ന് മകള്‍ പറഞ്ഞുവെന്ന് അമ്മ പോലീസിന് മൊഴി നല്കി.
വിവരമറിഞ്ഞയുടന്‍ അമ്മ കുഞ്ഞിനെ ഗോപാല്‍ഗഞ്ച് സദര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ തീവ്രപരിചരണവിഭാഗത്തിലാണ് കുട്ടി.
തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്കി. ഇതിനകം പ്രതി കടന്നുകളഞ്ഞിരുന്നു. രണ്ടുദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്.
പ്രാഥമിക ചോദ്യംചെയ്യലില്‍ത്തന്നെ പതിനഞ്ചുകാരന് കുറ്റംസമ്മതിച്ചെന്നാണ് വിവരം.