കുറ്റിപ്പുറം: ഇല്ല പിഞ്ചു കുഞ്ഞുങ്ങള്‍ക്കു പോലും കേരളത്തില്‍ രക്ഷയില്ല, ഇക്കുറി തവന്നൂരിലെ ആറു വയസുകാരിയാണ് പീഡനത്തിനിരയായത്. ബന്ധുവായ പതിനേഴുകാരനാണ് പ്രതി. എടപ്പാളിലെ തിയേറ്ററിലുണ്ടായ ബാലികാപീഡനത്തിന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ലെന്നിരിക്കേയാണ് പുതിയ പീഡനം. ആറുവയസുകാരിയെ ലൈംഗികമായി ഉപയോഗിച്ച പതിനേഴുകാരനെതിരേ ബലാല്‍സംഗം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് പ്രതിയെ അറസ്റ്റു ചെയ്ത ശേഷംപോലീസ് ചുമത്തിയിരിക്കുന്നത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
പ്ലസ്ടുപഠനത്തിനുശേഷം സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് പോകുകയാണ് പ്രതി. പ്രതിക്ക് 17 വയസ്സ് പിന്നിട്ട സാഹചര്യത്തില്‍ പ്രായപൂര്‍ത്തിയാതായി കണക്കാക്കി കേസ് പരിഗണിക്കാന്‍ കഴിയുമോ എന്ന കാര്യം പരിശോധിക്കുമെന്ന് എസ്ഐ. നിപുണ്‍ ശങ്കര്‍ അറിയിച്ചു.സംഭവത്തെക്കുറിച്ച് പൊലീസ് വിശദീകരണം ഇങ്ങനെ തവനൂര്‍ പഞ്ചായത്തിലെ തൃക്കണാപുരത്തിനടുത്താണ് സംഭവം. ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ് സഹോദരതുല്യനായ ബന്ധുവിന്റെ ക്രൂരതയ്ക്കിരയായത്. കുട്ടിയെ കുളിപ്പിക്കുന്നതിനിടയില്‍ ദേഹത്തുകണ്ട പാടുകളാണ് വീട്ടുകാരില്‍ സംശയമുണ്ടാക്കിയത്. കുട്ടിയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് വീടിനടുത്തുള്ള ബന്ധു ഉപദ്രവിച്ചതാണെന്ന് മനസ്സിലായത്.
തുടര്‍ന്ന് പതിനേഴുകാരന് പീഡിപ്പിച്ചതാണെന്നു മനസിലാക്കിയ വീട്ടുകാര്‍ ചൈല്ഡ്ലൈന് പ്രവര്‍ത്തകരെ വിവരമറിയിച്ചു. ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ നല്കിയ വിവരമനുസരിച്ച് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന പീഡനകഥ പുറത്തായത്. കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതായി വൈദ്യപരിശോധയിലൂടെ പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു.