വീട്ടില്‍ ഒരു രഹസ്യമുറിയുണ്ടെന്ന് ആറുവയസുള്ള പെണ്‍കുട്ടി ഒരു ദിവസം കണ്ടെത്തുന്നു. മകള്‍ രഹസ്യമുറി തുറന്നപ്പോള്‍ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകിയത് അച്ഛന്റെ കണ്ണുകളാണ്.
ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്നുവെന്നറിയുമ്പോള്‍ ഒരുപാട് മുന്നൊരുക്കങ്ങള്‍ നടത്തുന്നവരാണ് ഒട്ടുമിക്ക മാതാപിതാക്കളും. അവര്‍ക്കായി റൂം ഒരുക്കും കളിപ്പാട്ടങ്ങള്‍ മേടിച്ചു വയ്ക്കും അങ്ങനെ പലതും.
എന്നാല്‍ പീറ്റര്‍ ഗേയ് എന്ന ആ അച്ഛന്റെ മനസ്സില്‍ മറ്റു ചിലതായിരുന്നു അയാള്‍ ജനിക്കാന്‍ പോകുന്ന തന്റെ മകള്‍ക്കായി വലിയൊരു സര്‍പ്രൈസ് തന്നെ ഒരുക്കാന്‍ തീരുമാനിച്ചു. ആറു വര്ഷം കാത്തിരിക്കേണ്ടി വന്ന ഒരു വലിയ സര്‍പ്രൈസ്.
തന്റെ ഭാര്യാ ഗര്‍ഭിണിയായിരിക്കുമ്പോള്‍ വീട്ടില്‍ ഒരു വസ്തു ഒളിപ്പിച്ചു വയ്ക്കുന്നതിനുള്ള പദ്ധതി അയാള്‍ ആസൂത്രണം ചെയ്തു അയാള്‍ മകള്‍ക്കായി കരുതിവച്ച റൂമില്‍ ഒരു രഹസ്യ മുറിയുണ്ടാക്കി അവിടെ ഒരു പെട്ടി ഒളിപ്പിച്ചു വച്ചു.
തന്റെ മകള്‍ക്ക് ആറു വയസ്സ് തികഞ്ഞ ദിവസം മകളോട് റൂം വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു റൂം വൃത്തിയാക്കുന്നതിനിടയില്‍ പഴയ സാധനങ്ങള്‍ ഇട്ടുവച്ചിരുന്ന ഒരു പെട്ടി അവളുടെ കയ്യില്‍ കിട്ടി. അത് തുറന്നു നോക്കിയപ്പോള്‍ അതില്‍ പഴയ തുണിപോലെ എന്തോ ഒന്ന് അവളുടെ ശ്രദ്ധയില്‍ പെട്ടു.
അവള്‍ അതെടുത്ത് തുറന്നു നോക്കിയപ്പോള്‍ സിനിമയിലൊക്കെപ്പോലെയുള്ള നിധി കണ്ടെത്താനുള്ള ഒരു മാപ്പ് ആയിരുന്നു അത്. അത് കുറച്ചു നേരം നോക്കിയപ്പോള്‍ അത് തന്റെ വീടിന്റെ മാപ്പാണെന്നും നിധി തന്റെ റൂമിലാണെന്നും അവള്‍ മനസിലാക്കി.
അവള്‍ വളരെ ആവേശ ഭരിതയായി ഒരു വലിയ സാഹസികതയ്ക്ക് തയ്യാറായി ഇതെല്ലം കണ്ടു കൊണ്ട് നിന്ന അച്ഛന്‍ അതെല്ലാം ശ്രദ്ധിക്കാത്ത മട്ടില്‍ നില്‍ക്കുകയായിരുന്നു അവള്‍ അത് അച്ഛനെ കാണിക്കുകയും അവള്‍ മനസിലാക്കിയ കാര്യങ്ങള്‍ വിവരിക്കുകയും ചെയ്തു.
തന്റെ മുറിയില്‍ ഒരു രഹസ്യ അറയുണ്ടെന്നും അതില്‍ നിധിയുണ്ടെന്നും അവള്‍ അച്ഛനോട് പറഞ്ഞു. അങ്ങനെ മാപ്പ് നോക്കി അവളുടെ മുറിയുടെ ഒരുഭാഗം പൊള്ളയാണെന്ന് മനസിലാക്കി. അയാള്‍ ഉടന്‍തന്നെ ഒരു കട്ടര്‍ എടുത്തുകൊണ്ടു വന്ന് പൊള്ളയായ ഭാഗത്ത് ഒരു ദ്വാരം ഉണ്ടാക്കുകയും ആ രഹസ്യ അറ കണ്ടെത്തുകയും ചെയ്തു.
ഇതുകൂടെ കണ്ടപ്പോള്‍ ആ കുഞ്ഞിന്റെ ആവേശം അതിരുകടന്നു അവള്‍ ആ ദ്വാരത്തിലൂടെ അകത്തു കയറി അവിടെ നിധിക്കായി പരിശോധനയും തുടങ്ങി.
അങ്ങനെ ഒടുവില്‍ അവിടെ ഒരു മൂലയിലായിരിക്കുന്ന പഴയ ആഭരണപെട്ടി അവള്‍ കണ്ടെത്തി. അത് തുറന്നു നോക്കിയ ആ കുഞ്ഞിന് സന്തോഷം അടക്കാനായില്ല.
അതില്‍ നിറയെ പഴയ ആഭരണങ്ങള്‍ ആയിരുന്നു. അവള്‍ അതുമായി ഓടിപ്പോയി അമ്മയെയും മുത്തശ്ശിയേയും കാണിച്ചുകൊടുത്തു. എന്നിട്ട് അവള്‍ ആ നിധി കണ്ടെത്തിയ കഥ അവരോടായി വിവരിച്ചു കൊടുത്തു.
തന്റെ മകളുടെ ആവേശവും സന്തോഷവും കണ്ട് ആ അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി തന്റെ മകള്‍ക്കായി താന്‍ കരുതി വച്ച ആ വ്യത്യസ്തമായ സര്‍പ്രൈസ് ഇതാരും വലിയ വിജയമാകുമെന്ന് അയാള്‍ പോലും കരുതിയിരുന്നില്ല.