ഈ മാതാപിതാക്കളെ എന്തു പറയണം. സ്വന്തം മകളെ, അതും ആറു വയസു മാത്രമുള്ള പെണ്‍കുട്ടിയെ 55 വയസുള്ള ഒരു വൃദ്ധന് വിവാഹം കഴിച്ച് കൊടുക്കുക. അതും ഒരു ആടിനെ പകരംവാങ്ങി! ലോകത്തെ ഞെട്ടിച്ച ഈ വാര്‍ത്ത ഇന്ത്യയില്‍ നിന്നല്ലെന്നതില്‍ ആശ്വസിക്കാം. അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രവിശ്യയിലെ ഫിറോസ്‌കോ എന്ന ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയെ വിവാഹം കഴിച്ച സയദ് അബ്ദുല്‍കരീം എന്നയാളും കുട്ടിയുടെ അച്ഛനും അറസ്റ്റിലായിട്ടുണ്ട്. നാട്ടുകാരായ സ്ത്രീകളാണ് വിവരം പോലീസില്‍ അറിയിച്ചത്. പോലീസ് എത്തുംമുമ്പേ സ്ത്രീകള്‍ വരനെയും അമ്മായിഅച്ഛനെയും നല്ലപോലെ പെരുമാറുകയും ചെയ്തു.
പെണ്‍കുട്ടി തന്റെ മകളല്ലെന്നും വീട്ടില്‍ പട്ടിണിയായതിനാലാണ് വിവാഹം ചെയ്തു നല്കിയതെന്നുമാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നത്. പെണ്‍കുട്ടിക്ക് 18 വയസ് ആകുംവരെ സെക്‌സില്‍ ഏര്‍പ്പെടില്ലെന്ന ഉറപ്പ് 55കാരനായ ഭര്‍ത്താവ് നല്കിയിരുന്നത്രേ. പെണ്‍കുട്ടി ഇപ്പോള്‍ അമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ ഇത്തരം ബാലവിവാഹങ്ങള്‍ വ്യാപകമാണെന്ന് അടുത്തിടെ സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് 16 വയസായാല്‍ വിവാഹം കഴിച്ചയയ്ക്കാം എന്നാണ് രാജ്യത്തെ നിയമം. ആണ്‍കുട്ടികള്‍ക്ക് പതിനെട്ടും.