അപ്രതീക്ഷിതമായി പാമ്പിനെ കണ്ടാല്‍ ആരാണ് ഒന്ന് ഞെട്ടാത്തത്. കാടുമൂടി കിടക്കുന്ന പറമ്പുകളിലും, ഉപയോഗിക്കാതിട്ടിരിക്കുന്ന കെട്ടിടങ്ങളും, ആൾത്താമസില്ലാത്ത വീടുകളിലേക്കുമൊക്കെ പോകുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് ഇക്കാര്യമായിരിക്കും.
അതെല്ലങ്കില്‍ നമ്മള്‍ക്കൊപ്പം പിന്നില്‍ നടക്കുന്ന ആള്‍ പറയും പാമ്പ് ഉണ്ടോ എന്ന് സൂക്ഷിച്ച് പോകണമെന്നും.
ഇങ്ങനെ ചിലസമയങ്ങളില്‍ നമ്മള്‍ അതീവ ജാഗ്രത പുലര്‍ത്തും. എന്നാല്‍ ഒരു ഷോപ്പിംഗിന് നഗരത്തിലേക്ക് പോകുമ്പോള്‍ ഇതൊക്കെ നോക്കണ്ട കാര്യമുണ്ടോ?
എന്നാല്‍ ഇനിയൊരല്പം ശ്രദ്ധിച്ചോളൂ. ആറടി വലിപ്പമുള്ള കൂറ്റന്‍ പാമ്പിനെയാണ് യുഎസ് സ്റ്റോറിലെ ഷോപ്പിംഗ് കാര്‍ട്ടില്‍ നിന്ന് പിടിച്ചത്.
സിയോക്‌സ് സിറ്റിയിലാണ് സംഭവം. പാമ്പിനെ കണ്ടതോടെ എല്ലാവരും ഞെട്ടി തുടര്‍ന്ന് പാമ്പിനെ അവിടെ നിന്നും സുരക്ഷിതമായി മാറ്റി.
എന്നാല്‍ കടയിലെ ജീവനക്കാരോ സാധനങ്ങള്‍ വാങ്ങാനെത്തിയവരോ പാമ്പിനെ നേരത്തെ കാണാതിരുന്നത് തീര്‍ത്തും വിചിത്രമാണ്.
പാമ്പ് യഥാര്‍ഥത്തില്‍ ആരുടേതാണെന്നും അത് എങ്ങനെ ഷോപ്പിംഗ് മാര്‍ട്ടിലെത്തിയതെന്നതും ഇപ്പോഴും അവ്യക്തമാണ്.
മൃഗശാലയില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് ഷോപ്പിംഗ് കാർട്ടിൽ പിടികൂടിയ റെഡ് ടെയ്ല്‍ഡ് ബോവാസ് സാധാരണയായി ആറു മുതല്‍ എട്ട് വരെ നീളത്തിലായിരിക്കും കാണപ്പെടുന്നത്.