ന്യൂഡൽഹി: ഡാൻസ് വീഡിയോകളിലൂടെ തരംഗമായി മാറിയ ടിക് ടോക് താരം സിയ കക്കാർ (16) ജീവനൊടുക്കി. മരണ വാര്‍ത്ത അവരുടെ മാനേജര്‍ അര്ജുന് സരിന് സ്ഥിരീകരിച്ചു. സിയ ജീവനൊടുക്കാനുള്ള കാരണം അറിവായിട്ടില്ല.
ഡൽഹിയിലെ പ്രീത് വിഹാറിലാണു സിയ താമസിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഒരുലക്ഷത്തിലധികവും ടിക് ടോക്കില്‍ 11 ലക്ഷത്തിലധികവും ഫോളോവേഴ്സുള്ള വ്യക്തിയാണ് സിയ. സ്നാപ്ചാറ്റ്, യുട്യൂബ് തുടങ്ങിയ ഓൺലൈൻ-സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലും സിയ സജീവമായിരുന്നു.
മരണവാർത്ത പങ്കിട്ട സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ഭയാനിയുടെ ഇൻസ്റ്റഗ്രാം കുറിപ്പിൽ നിരവധി പേരാണ് സിയയെ അനുസ്മരിച്ചത്. അവൾ നല്ല മാനസികാവസ്ഥയിലാണ്, കുഴപ്പമൊന്നും ഇല്ലായിരുന്നു. ജീവനൊടുക്കിയതിന്റെ കാരണമെന്തെന്ന് അറിയില്ലെന്നും മാനേജർ അർജുൻ പറഞ്ഞതായി ഭയാനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.