കായംകുളം : സി.പി.എം പ്രവർത്തകനും മത്സ്യവ്യാപാരിയുമായിരുന്ന കായംകുളം എം.എസ്.എം സ്കുളിന് സമീപം വൈദ്യൻവീട്ടിൽതറയിൽ സിയാദിനെ (36) കൊലപ്പെടുത്താൻ പ്രതികൾ ഉപയോഗിച്ച കത്തി അന്വേഷണ സംഘം കണ്ടെടുത്തു.
എരുവ കോയിക്കൽ പടിക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്നുമാണ് ഇത് കണ്ടെടുത്തത്. പ്രതികളുമായി അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിനിടെ ആയുധം കണ്ടെടുക്കുകയായിരുന്നു .
തെളിവെടുപ്പ് പൂർത്തിയാക്കി പ്രതികളെ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി.കോടതി പ്രതികളെ റിമാൻഡ് ചെയ്തു.പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് അന്വേഷണ സംഘം ഇന്നലെ രാവിലെ തെളിവെടുപ്പ് നടത്തിയിരുന്നു .
ഒന്നാം പ്രതി എരുവ സക്കീനാ മൻസിലിൽ വെറ്റ മുജീബ്, ഫസീല മൻസിലിൽ വിളക്ക് ഷഫീക്ക് എന്നിവരെയാണ് പോലീസ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കോടതി റിമാൻഡ് ചെയ്ത പ്രതികളെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
ആളുകൾ കൂടിയതോടെ തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണ സംഘം പ്രതികളുമായി ഇവിടെ നിന്നു മടങ്ങി. അക്രമം നടന്ന എരുവ കോയിക്കൽ പടി ജംഗ്ഷനിലും പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്തി.
ഈ സമയം വൻ വൻ ജനക്കൂട്ടം ഇവിടെയുണ്ടായി. തുടർന്ന് ഒരു മണിക്കൂറോളം ഇവിടെ തെളിവെടുപ്പ് നടത്തി. രണ്ട് ദിവസത്തേക്കാണ് കോടതി പ്രതികളെ അന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ വിട്ടുനൽകിയത് .