കണ്ണൂരിന്റെ കൊച്ചുപൂമരം സിനിമയില്‍ പാടുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരം എന്ന ചിത്രത്തിലെ “ഞാനും ഞാനുമെന്റാളും’’ എന്ന പാട്ട് നാലുവയസുകാരന് സിഫ്രാന്‍ യൂട്യൂബില്‍ പാടി ഹിറ്റാക്കിയതോടെയാണ് സിനിമയില്‍ പാടാനുള്ള അവസരം തേടിയെത്തിയത്. നാദിര്‍ഷയുടെ പുതിയ സിനിമയിലാണ് സിഫ്രാന്‍ പാടാന്‍ അവസരം ലഭിക്കുന്നത്.
കണ്ണൂര്‍ പള്ളിക്കുന്ന് ശ്രീപുരം സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ് സിഫ്രാന്‍. പള്ളിക്കുന്ന് സൗപര്‍ണിക അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന നിസാം-മെഹ്റു ദമ്പതികളുടെ മകനാണ്. നിസാമും മെഹ്റുവും ചാനലുകളിലെ പട്ടുറുമാല്, മൈലാഞ്ചി എന്നീ റിയാലിറ്റി ഷോകളിലെ താരങ്ങളായിരുന്നു. നൂറി ഏക സഹോദരിയാണ്.
സിഫ്രാന്റെ പാട്ട് യുട്യൂബില്‍ ഹിറ്റായതോടെ സിനിമയുടെ സംവിധായകന് എബ്രിഡ് ഷൈന്‍ സിഫ്രാനെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. കൂടാതെ ജനുവരിയില്‍ സ്കൂളിലെത്തി സിഫ്രാനെ നേരിട്ട് കാണാമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്.
അന്തരിച്ച കലാഭവന്‍ മണിയുടെ ‘മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ… എന്ന ഗാനവും സിഫ്രാന്‍ പാടി യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. അപ്ലോഡ് ചെയ്ത് മൂന്നു ദിവസം പിന്നിട്ടപ്പോള്‍ അഞ്ചുലക്ഷം പേരാണ് സോഷ്യല്‍ മീഡിയയില്‍ പാട്ടു കണ്ടത്. ഇതിനു മുമ്പും വിവിധ പാട്ടുകള്‍ പാടി യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഇത്തരമൊരു അനുഭവം. ‘ഞാന്‍ ഗാനമേളയില്‍ പാടാന്‍ പാട്ടുകള്‍ പഠിക്കുമ്പോള്‍ എന്നെക്കാളും വേഗത്തില്‍ പാട്ടു പഠിക്കാനും പാട്ടുപാടാനും സിഫ്രാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് പിതാവ് നിസാം പറഞ്ഞു.
അങ്ങനെ പഠിച്ച പാട്ടാണ് യൂട്യൂബില്‍ വൈറലായ ‘ഞാനും ഞാനുമെന്റാളും’. ഇരുപാട്ടുകളും സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ട് സിനിമാ രംഗത്തും ഗാനരംഗത്തും പ്രശസ്തരായ ഗോപി സുന്ദര്‍, അഫ്സല് എന്നിവരുള്‍പ്പെടെ നിരവധിപ്പേര്‍ വിളിച്ചിരുന്നു. അതിനോടൊപ്പം സിനിമയില്‍ അഭിനയിക്കാനും ഈ കൊച്ചു മിടുക്കനെ തേടി അവസരങ്ങള്‍ വന്നിട്ടുണ്ട്. നാട്ടിലും വീട്ടിലും ഹീറോയായതോടെ പൂമരം ഫെയിം എന്ന ബ്രാന്‍ഡ് നെയിമില്‍ സ്റ്റേജ് പരിപാടിയുടെ തിരക്കിലാണ് സിഫ്രാന്‍. 25ന് കണ്ണൂര്‍ ചാലില്‍ ബീച്ചില്‍ നടക്കുന്ന എസ്എസ് ഓര്‍ക്കസ്ട്രയുടെ മെഗാ ഷോയിലും 31നു തളിപ്പറമ്പ് വെള്ളിക്കീലില്‍ നടക്കുന്ന ഷോയിലും സിഫ്രാന്‍ പാടുന്നുണ്ട്. പ്രിയദര്ശന്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ ഒപ്പം എന്ന സിനിമയിലെ ‘”മിനുങ്ങും മിന്നാമിനുങ്ങേ…’’ എന്ന പാട്ട് പഠിച്ച് പാടുന്നതിന്റെ തിരക്കിലാണ് സിഫ്രാന്‍.