ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ സംഘർഷമേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ വിഷയത്തെക്കുറിച്ച് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവിനോട് വ്യക്തവും ശക്തവുമായി ഉന്നയിച്ചെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. കസാക്കിസ്ഥാനിലെ അസ്താനയിൽ നടന്ന ഉഭയകക്ഷി ചർച്ചയിലാണ് ഇരുവരും സംസാരിച്ചത്.
നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. അവർ തിരിച്ചു വന്നാലേ സാഹചര്യം മുഴുവനായി അറിയൂ.
എന്നാൽ സാഹചര്യങ്ങൾ എന്തുതന്നെയായാലും, ഒരു യുദ്ധമേഖലയിൽ മറ്റൊരു രാജ്യത്തിന്റെ സൈന്യത്തിൽ ഇന്ത്യൻ പൗരന്മാർ ഉള്ളത് അംഗീകരിക്കാനാകില്ല. ഇന്ത്യൻ പൗരന്മാർക്കു കഴിയുന്നത്ര വേഗത്തിലും ഫലപ്രദമായും മടങ്ങാൻ വേഗത്തിൽ വഴി കണ്ടെത്തണമെന്നു ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയശങ്കർ മാധ്യമങ്ങളോടു പറഞ്ഞു.