ഒ​രു കു​പ്പി വി​സ്കി​ക്ക് എ​ട്ടു കോ​ടി; അ​പൂ​ർ​വ ലേ​ലം സ്കോ​ട്ട്ല​ൻ​ഡി​ൽ

അ​റു​പ​ത് വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഒ​രു കു​പ്പി വി​സ്കി ലേ​ല​ത്തി​ൽ വി​റ്റു പോ​യ​ത് എ​ട്ടു കോ​ടി രൂ​പ​യ്ക്ക്. സ്ക്കോ​ട്ട്ല​ൻ​ഡി​ലെ എ​ഡി​ൻ​ബ​റോ​യി​ലാ​ണ് ഏ​വ​രെ​യും അ​മ്പ​ര​പ്പി​ച്ച ലേ​ലം വി​ളി അ​ര​ങ്ങേ​റി​യ​ത്.

1926 മ​ക്അ​ല​ൻ വ​ലേ​റി​യ അ​ദാ​മി ബ്രാ​ൻ​ഡി​ന്‍റെ വി​സ്കി​ക്കാ​ണ് ഇ​ത്രെ​യും വി​ല ലേ​ലം വി​ളി​യി​ൽ ഉ​യ​ർ​ന്ന​ത്. 1926ലാ​ണ് ഈ ​വി​സ്കി ത​യാ​റാ​ക്കി​യ​ത്. പ​ക്ഷെ ഇ​ത് കു​പ്പി​ക്കു​ള്ളി​ലാ​ക്കി​യ​ത് അ​റു​പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം 1986ലാ​യി​രു​ന്നു. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് 1926 മ​ക്അ​ല​ൻ വ​ലേ​റി​യ അ​ദാ​മി വി​സ്കി സ്വ​ന്ത​മാ​ക്കു​വാ​ൻ എ​ത്തി​യ​ത്. ഇ​തു​വ​രെ നി​ർ​മി​ച്ചി​ട്ടു​ള്ള​തി​ൽ വ​ള​രെ അ​പൂ​ർ​വ​മാ​യ​തും ആ​ക​ർ​ഷ​ണി​യ​ത​യു​ള്ള​തു​മാ​യ വി​സ്കി​യാ​ണ് 1926 മ​ക്അ​ല​ൻ വ​ലേ​റി​യ അ​ദാ​മി.

എ​ഡി​ൻ​ബ​റോ​യി​ലെ ബോ​ൻ​ഹാം​സി​ലാ​ണ് ലേ​ലം ന​ട​ന്ന​ത്. ക​ന​ത്ത വി​ല ന​ൽ​കി ഈ ​വി​സ്കി സ്വ​ന്ത​മാ​ക്കി​യ​ത് ആ​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ ഇ​തു​വ​രെ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ര​ണ്ടു ലേ​ബ​ലു​ക​ളി​ലാ​ണ് മ​ക്അ​ല​ൻ വി​സ്കി വി​പ​ണി​യി​ലെ​ത്തി​ച്ച​ത്. വ​ലേ​റി​യ അ​ദാ​മി​യും പീ​റ്റ​ർ ബ്ലെ​യ്ക്കു​മാ​ണ് ഇ​ത്. അ​ദാ​മി​യു​ടെ ലേ​ബ​ലി​ൽ പ​ന്ത്ര​ണ്ട് കു​പ്പി​യും ബ്ലെ​യ്ക്ക് ലേ​ബ​ലി​ൽ പ​ന്ത്ര​ണ്ട് കു​പ്പി​യും.

അ​ദാ​മി​യു​ടെ ലേ​ബ​ലി​ലു​ള്ള കു​പ്പി​ക​ളി​ലൊ​ന്ന് ജ​പ്പാ​നി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ൽ ന​ശി​ച്ചു​വെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

Related posts