പർവതാരോഹകർ മഞ്ഞു പാളുകൾക്കിടയിലൂടെ നടക്കുന്നത് കാണുന്പോൾ നമുക്ക് എത്ര നിസാരമാണെന്ന് ആകും തോന്നുക. എന്നാൽ അവർ അനുഭവിക്കുന്ന യാതനകൾ നേരിട്ട് കാണുന്പോൾ മാത്രമേ ഇതിത്ര എളുപ്പമുള്ള പണിയല്ലന്ന് മനസിലാകുകയുള്ളു. ജീവൻ പോലും പണയെപ്പെടുത്തിയാണ് അവർ ഓരോ ചുവടും മുന്നോട്ട് വയ്ക്കുന്നത്.
അതുപോലെ തന്നെയാണ് സ്കീയിംഗ് നടത്തുന്നവരും. ഹിമ പാളിയിലൂടെ നടക്കുന്പോൾ സൂക്ഷിച്ചില്ലങ്കിൽ മരണം പോലും സംഭവിച്ചാം. കഴിഞ്ഞദിവസം സ്കീയിംഗ് ചെയ്യുന്നതിനിടെ ഒരു സ്കീയർ നേരിട്ട ദുരനുഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
ചരിവിലൂടെ താഴേക്ക് നീങ്ങാൻ തുടങ്ങിയപ്പോൾ, പെട്ടെന്നുണ്ടായ ഒരു മഞ്ഞൊഴുക്കിൽ ഇദ്ദേഹം പെട്ടു പോയി. ആശങ്കപ്പെടുത്തുന്ന വീഡിയോയിൽ ഇദ്ദേഹം രക്ഷപ്പെടാനായി കഠിനമായി പരിശ്രമിക്കുന്നത് കാണാൻ സാധിക്കും. എന്നാൽ, മഞ്ഞ് ഇദ്ദേഹത്തെ മൂടിക്കളഞ്ഞു. ഇത് കണ്ടുനിന്ന മോർഗൻ അഖോർഫി എന്ന 24 കാരനായ മറ്റൊരു സ്കീയറാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ കാമറയിൽ പകർത്തിയത്.
സ്കീയർ 300 മീറ്റർ ഉയരത്തിൽ നീന് 50 മീറ്റർ താഴ്ചയിലേക്കാണ് വീണത്. ശേഷം ഇദ്ദേഹം മഞ്ഞിൽമൂടി പോവുകയായിരുന്നു. ഒടുവിൽ തന്റെ എമർജൻസി എയർബാഗിന്റെ സഹായത്തോടെയാണ് ഇദ്ദേഹം രക്ഷപ്പെട്ടത്.