ചെന്നൈ: രാജ്യത്തെ ഏറ്റവും വലിയ മുട്ടയുത്പന്ന നിർമാതാക്കളായ എസ്കെഎം പുതിയ ഉത്പന്നം പുറത്തിറക്കി. ബെസ്റ്റ് എഗ് വൈറ്റ് ക്യൂബ് എന്ന പേരിൽ പുറത്തിറക്കുന്ന ഉത്പന്നം മുട്ടയുടെ വെള്ളകൊണ്ടുള്ളതാണ്. പ്രോട്ടീൻ മാത്രം ആവശ്യമുള്ളവർക്കുവേണ്ടിയാണ് ഈ പുതിയ ഉത്പന്നം.
നിലവിൽ തമിഴ്നാട്ടിലും കർണാടകയിലും മാത്രം വിപണിയിൽ ലഭ്യമാകുന്ന ഈ ഉത്പന്നം വൈകാതെ രാജ്യവ്യാപകമായി വില്പന തുടങ്ങും. 100 ഗ്രാം, 200 ഗ്രാം, 500 ഗ്രാം, 1000 ഗ്രാം പായ്ക്കുകൾക്ക് യഥാക്രമം 50 രൂപ, 100 രൂപ, 240 രൂപ, 480 രൂപ എന്നിങ്ങനെയാണ് ബെസ്റ്റ് എഗ് വൈറ്റ് ക്യൂബിന്റെ വില.