സിനിമാ ഭ്രാന്ത് എന്ന് പറഞ്ഞാല്‍ ഇങ്ങെനെയുണ്ടോ..സിനിമയില്‍ക്കണ്ട ഇഷ്ട കഥാപാത്രത്തിന്റെ മുഖ സാദൃശ്യമുണ്ടാകാന്‍ ഈ വെനസ്വല സ്വദേശി ചെയ്തുകൂട്ടിയ കാര്യങ്ങള്‍ അറിഞ്ഞാല്‍ ആരും തലയില്‍ കൈവെച്ചു പോകും. 2011ല്‍ പുറത്തിറങ്ങിയ ’ക്യാപ്റ്റന്‍ അമേരിക്ക ദി ഫസ്റ്റ് അവഞ്ചര്‍’ എന്ന ഇംഗ്ലീഷ് ചിത്രത്തിലെ വില്ലനായ തലയോട്ടി മുഖക്കാരനോടാണ്(റെഡ് സ്കള്‍) ഹെന്‍റി റോഡ്രിഗസ് എന്ന 37 കാരന് ആരാധന.
ആരാധന തലയ്ക്ക് പിടിച്ചതോടെ ചിത്രത്തിലെ വില്ലനെപ്പോലെ തലയോട്ടി മുഖം വേണമെന്നായി റോഡ്രിഗസിന്. ആവശ്യം കേട്ട് വെനസ്വലയിലെ പ്രമുഖ സര്‍ജന്‍ ഡോ. ഡാമന്‍ ആദ്യം നിരസിച്ചെങ്കിലും റോഡ്രിഗസിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹം സമ്മതിച്ചു. ’ഇന്‍കി ഐ ബോള്‍’ എന്ന പ്രത്യക തരം ടാറ്റൂ ഉപയോഗിച്ച് റോഡ്രിഗസിന്റെ കണ്ണുകള്‍ പൂര്‍ണമായും കറുത്ത നിറത്തിലാക്കുകായിരുന്നു ചികിത്സയുടെ ആദ്യ പടി. പിന്നീട് മുഖത്തെ ചര്‍മ്മം നീക്കി അതിനടിയില്‍ സിലിക്കണ്‍ അസ്ഥികള്‍ ഘടിപ്പിച്ചു.
രണ്ടു വര്‍ഷത്തോളമെടുത്താണ് സിലിക്കണ്‍ രൂപങ്ങള്‍ മുഖത്ത് പിടിപ്പിച്ചത്. പിന്നീട് ചെവി മുറിച്ച് രൂപമാറ്റം വരുത്തി. താടിയെല്ലിലും പുരികത്തിലുമെല്ലാം ഇതിനിടയില്‍ നിരവധി ശസ്ത്രക്രിയകള്‍ നടത്തി. ഏറ്റവും ഒടുവിലായി മൂക്കിന്റെ അഗ്രഭാഗം മുറിച്ച് കളഞ്ഞു. മരവിപ്പിക്കാതെയായിരുന്നു മൂക്ക് മുറിക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ഏഴു വര്‍ഷത്തോളമെടുത്താണ് ഈ ’വിക്രിയകളോക്കെ’ നടത്തിയത്. തലയോട്ടി പോലുള്ള വികൃതമുഖവുമായി ഇപ്പോള്‍ ഏറെ അഭിമാനത്തോടെയാണ് റോഡ്രിഗസ് കറങ്ങാനിറങ്ങുന്നത്. 30,000 യുഎസ് ഡോളറാണ് മുഖം മാറ്റല്‍ ശസ്ത്രക്രിയയ്ക്കായി ചെലവായത്. എന്നാല്‍ ചെയ്തതുകൊണ്ടൊന്നും തൃപ്തി വരാത്ത റോഡ്രിഗസ് മുഖത്തെ മാംസങ്ങളും മുറിച്ച് കളയാനുളള ഒരുക്കത്തിലാണ്.