ജീവന്‍ തുടിക്കുന്ന പ്രതിമ എന്ന നിലയില്‍ ഇത്രനാളും സന്ദര്‍ശകരെ വിസ്മയിപ്പിച്ച പ്രതിമയുടെ രൂപഭംഗിക്ക് പിന്നില്‍ ഇങ്ങനെയൊരു കാരണം ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. അമേരിക്കയിലെ പെന്‍സില്‍വാനിയയിലുള്ള കാര്‍ണിയേജ് ചരിത്രമ്യൂസിയത്തിലെ 150 വര്‍ഷം പഴക്കമുള്ള പ്രതിമയ്ക്കുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
സിഹങ്ങളെ നേരിടുന്ന അറബ് സഞ്ചാരിയുടെ’ പ്രതിമയെക്കുറിച്ച് സംശയം തോന്നിയ മ്യൂസിയം അധികൃതര്‍ പ്രതിമ സിടി സ്കാന്‍ ചെയ്തപ്പോഴാണ് അസ്ഥികൂടം ദൃശ്യമായത്. ജൂലസ് വെറക്‌സ് എന്ന ഫ്രഞ്ച് ശില്പി 1867ലാണ് ഈ പ്രതിമ നിര്‍മിച്ചത്. ഫ്രാന്‍സിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന പ്രതിമ ജനപ്രീതി കണക്കിലെടുത്ത് അമേരിക്കയിലെത്തിക്കുകയായിരുന്നു. കണ്ടാല്‍ പ്രതിമയാണെന്നു പോലും തോന്നാത്ത ഈ ശില്പഭംഗി കാണാന്‍ നിരവധിയാളുകളാണ് മ്യൂസിയത്തില്‍ എത്തിയിരുന്നത്.
മനുഷ്യ ശരീരത്തിന്‍റെയും മുഖത്തിന്‍റെയും അഴകളവുകളെല്ലാം കൃത്യമായി ഒത്തിണങ്ങിയ പ്രതിമ എങ്ങനെ പണിതെടുത്തു എന്നതായിരുന്നു ഏവരെയും ഇത്രനാളും അദ്ഭുതപ്പെടുത്തിയിരുന്നത്. ’അറബ് സഞ്ചാരിയുടെ ’പ്രതിമയ്ക്കുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയതിനെത്തുടര്‍ന്ന് മറ്റ് പ്രതിമകള്‍കൂടി സ്കാന്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.