ആഗ്രഹങ്ങൾ പൂർത്തീകരിക്കാനുള്ള മനസുണ്ടെങ്കിൽ പ്രായം വെറും സംഖ്യ മാത്രമാണ്. ഷിക്കാഗോയിൽ നിന്നുള്ള 104കാരിയായ ഡൊറോത്തി ഹോഫ്നർ അത് തെളിയിച്ചിരിക്കുകയാണ്. വിമാനത്തിൽ നിന്ന് ചാടി സ്കൈഡൈവ് ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് ഇപ്പോൾ ഡൊറോത്തി.
സ്വപ്നങ്ങളുടെ ചിറകുകൾ വിരിച്ച് വിമാനത്തിൽ നിന്നും ആകാശത്തേക്ക് ഡൈവ് ചെയ്തിരിക്കുകയാണ് അവർ. ഇത് വളരെ രസകരമായിരുന്നെന്നും പാരച്യൂട്ടുമായി ഇറങ്ങി ഗ്രാമപ്രദേശം മുഴുവനായ് കണ്ടെന്നും ഡൊറോത്തി പറഞ്ഞു.
ഇത് ആദ്യമായല്ല ഡൊറോത്തി സ്കൈഡൈവ് ചെയ്യുന്നത്. തന്റെ 100-ാം ജന്മദിനത്തിലാണ് ആദ്യമായ് സ്കൈ ഡൈവ് ചെയ്തത്. എന്നാൽ നാല് വർഷത്തിന് ശേഷം അത് വീണ്ടും ചെയ്തിരിക്കുകയാണ്.
വീഡിയോ സ്കൈഡൈവ് ചിക്കാഗോ അപ്ലോഡ് ചെയ്തു. സ്കൈഡൈവ് ചിക്കാഗോയിൽ നിന്നുള്ള ഒരു പ്രതിനിധി പറയുന്നതനുസരിച്ച്, ടാൻഡം പാരച്യൂട്ട് ജമ്പ് ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഇവർ ഉടൻ പ്രഖ്യാപിക്കപ്പെട്ടേക്കാം. നിലവിൽ 103 വയസ്സുള്ള ഒരു സ്ത്രീയുടെ പേരിലാണ് ഈ റെക്കോർഡ്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക