സ്‌​കൈ ഡൈ​വിം​ഗി​നി​ടെ വി​മാ​നം ത​ക​ര്‍​ന്ന് പൈ​ല​റ്റ് മ​രി​ച്ചു

ന്യൂ​യോ​ര്‍​ക്ക്: അ​മേ​രി​ക്ക​യി​ല്‍ സ്‌​കൈ ഡൈ​വിം​ഗി​നി​ടെ വി​മാ​നം ത​ക​ര്‍​ന്ന് 26കാ​ര​നാ​യ പൈ​ല​റ്റ് മ​രി​ച്ചു. ന്യൂ​യോ​ര്‍​ക്കി​ലെ യം​ഗ്സ്റ്റൗ​ണി​ന​ടു​ത്തു​ള്ള ലേ​ക്ക് റോ​ഡി​നു സ​മീ​പ​മാ​ണു വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ​ത്. സ്‌​കൈ ഡൈ​വിം​ഗി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന സിം​ഗി​ള്‍ എ​ഞ്ചി​ന്‍ വി​മാ​ന​മാ​യ സെ​സ്‌​ന 208 ബി ​വി​മാ​ന​മാ​ണു ത​ക​ര്‍​ന്നു വീ​ണ​ത്.

സ്‌​കൈ ഡൈ​വിം​ഗി​നാ​യു​ള്ള ഡൈ​വ​ര്‍​മാ​രെ ന​യാ​ഗ്ര വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പ​മു​ള്ള ല​ക്ഷ്യ​സ്ഥാ​ന​ത്തു വി​ട്ട​ശേ​ഷം തി​രി​കെ വ​രു​ന്ന​തി​നി​ടെ​യാ​ണു വി​മാ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​പ​ക​ട​ത്തി​നു മു​ന്‍​പ് പാ​ര​ച്യൂ​ട്ട് വ​ഴി പു​റ​ത്തി​റ​ങ്ങാ​ന്‍ പൈ​ല​റ്റ് ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ത​ക​ര്‍​ന്നു​വീ​ണ വി​മാ​നം ഉ​ട​ന്‍ ക​ത്തി​യ​മ​രു​ക​യാ​യി​രു​ന്നു. അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി​യാ​ണു തീ​യ​ണ​ച്ച​ത്.

Related posts

Leave a Comment